നീരവ് മോദിയുടെ സഹോദരന്‍ 50 കിലോ സ്വര്‍ണവുമായി ദുബായില്‍ നിന്ന് മുങ്ങി!!! വിവരം പുറത്ത് വിട്ടത് എന്‍ഫോഴ്‌സ്‌മെന്റ്

മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യം വിട്ട നീരവ് മോദിയുടെ അര്‍ധ സഹോദരന്‍ നിഹാല്‍ 50 കിലോ സ്വര്‍ണവുമായി ദുബായില്‍ നിന്നും മുങ്ങിയതായി റിപ്പോര്‍ട്ട്. എന്‍ഫോഴ്സ് ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

നീരവ് മോദിയുടെ റീടെയില്‍ ഔട്ലെറ്റുകള്‍ വഴി വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവുമായാണ് കടന്നുകളഞ്ഞതെന്ന് ഉദ്യോഗസ്തര്‍ പറയുന്നു. മറ്റൊരു സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാം എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സ്വര്‍ണം കടത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയാണ് നീഹലിന്റെ പ്രവര്‍ത്തിമണ്ഡലം. നീരവ് മോദിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ നീരവിനെതിരെ സിബിഐ കേസെടുത്തിട്ടില്ലെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുംബൈ സ്‌പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റില്‍ 24 പ്രതികളില്‍ ഒരാളാണ് നിഹാല്‍. ഇതോടെ നിഹാലിനെ പിടികൂടുകയെന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വലിയ പ്രതിസന്ധിയാവും.

pathram desk 1:
Related Post
Leave a Comment