ഷൂട്ടിങ് സമയത്ത് ആറു പേര്‍ റൂമിലുണ്ടായിരിന്നു; പൂര്‍ണ നഗ്നയായി അഭിനയിക്കാന്‍ എനിക്കൊരു മടിയും തോന്നിയില്ല!!! മീര വാസുദേവ്

ബ്ലെസിയുടെ സംവിധാനത്തില്‍ മോഹനന്‍ലിനെ നായകനാക്കി 2005ല്‍ പുറത്തിറങ്ങിയ തന്മാത്ര എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീര വാസുദേവ്. നീണ്ട ഇടവേളയ്ശേഷം വീണ്ടും മലയാളത്തിലേക്ക് മടങ്ങിവരികയാണ് മീരവാസുദേവ്. തന്മാത്രയില്‍ നഗ്‌നയായി അഭിനയിച്ചതിനെപ്പറ്റി അടുത്തിടെ മീര മനസ് തുറന്നു.

നടി പറയുന്നത് ഇങ്ങനെ..

സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ സംവിധായകന്‍ ബ്ലെസിയോട് ഈ സീനിനെ പറ്റി ദീര്‍ഘനേരം സംസാരിച്ചിരുന്നു. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണമെന്ന ഡിമാന്‍ഡ് മാത്രമാണ് ഞാന്‍ മുന്നോട്ടുവച്ചതെന്നും മീര പറയുന്നു. സംവിധായകന്‍ ബ്ലെസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ക്യാമാറമാന്‍, മോഹന്‍ലാലിന്റെ മേക്കപ്പ്മാന്‍, പിന്നെ തന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമാണ് ചിത്രീകരണ സമയത്ത് ആ റൂമില്‍ ഉണ്ടായിരുന്നതെന്ന് മീര പറഞ്ഞു.

ലാലേട്ടന്‍ ഒരു വലിയ പ്രൊഫൈലില്‍ നില്‍ക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീന്‍ അഭിനയിക്കാന്‍ തയ്യാറായി. മോഹന്‍ലാല്‍ സാറിനൊപ്പം ഈ സീന്‍ ചെയ്തതില്‍ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് മീര പറഞ്ഞു. സിനിമയില്‍ നിന്ന് മറ്റ് നായികമാര്‍ പിന്മാറിയതിന്റെ കാരണം തനിക്ക് അറിയില്ല. അതിനെക്കുറിച്ച് ആലോചിച്ചിട്ടുമില്ല. ഈ കഥാപാത്രം അവരുടെ നഷ്ടമാണോ എന്നറിയില്ല. പക്ഷേ തനിക്ക് എല്ലാത്തരത്തിലും നേട്ടം മാത്രമാണെന്നും മീര പറഞ്ഞു.

pathram desk 1:
Related Post
Leave a Comment