കാസ്റ്റിങ് കോള്‍ വിവാദം, നിലപാടില്‍ ഉറച്ച് വിജയ് ബാബു

കൊച്ചി:’ഫ്രൈഡേ ഫിലിം ഹൗസ്’ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള പരസ്യത്തിനെതിരെയുള്ള വിമര്‍ശനത്തിന് മറുപടിയുമായി നടന്‍ വിജയ് ബാബു രംഗത്ത്. കാസ്റ്റിംഗ് കോളില്‍ കഥാപാത്രത്തിന് വേണ്ട സവിശേഷതകളെ കുറിച്ചാണ് എഴുതിയിരിക്കുന്നതെന്നും അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും വിജയ് ബാബു വ്യക്തമാക്കി.

വിശദീകരണക്കുറിപ്പിലും കാസ്റ്റിങ് കോളിലെ വാക്യങ്ങള്‍ ആവര്‍ത്തിച്ച് താതാപര്യമുള്ളവര്‍ ബന്ധപ്പെടാന്‍ അറിയിച്ചിട്ടുണ്ട്.

വിജയ് ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം കാണാം

ഇപ്പോള്‍ നടക്കുന്നത് തീര്‍ത്തും പരിഹാസ്യമാണ്
ഞാന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ഒരു കഥാപാത്രം മാത്രമാണ് അത്.
ആ സിനിമയില്‍ ഏകദേശം ഇരുപത്തിയഞ്ചോളം പുതുമുഖതാരങ്ങളുണ്ട്. ഈ കഥാപാത്രത്തെയടക്കം മറ്റു 24 ആളുകളെയും തേടുന്നുണ്ട്. ആ കഥാപാത്രത്തിന് വേണ്ട സവിശേഷതകളെക്കുറിച്ചാണ കാസ്റ്റിങ് കോളില്‍ എഴുതിയിരിക്കുന്നത്. ഞാനിപ്പോഴും അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു.

pathram desk 2:
Related Post
Leave a Comment