കൊച്ചി:കരിയറിന്റെ തുടക്കത്തില്‍ സൂര്യയ്ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നിരുന്നു. തമിഴിലായിരുന്നിട്ടുകൂടി ഡയലോഗുകള്‍ പഠിക്കാന്‍ താരം ഏറെ കഷ്ടപ്പെട്ടിരുന്നുവെന്ന് പറയുന്നു. പല സീനുകളിലും ഡയലോഗ് തെറ്റി, വീണ്ടും വീണ്ടും ചിത്രീകരിക്കേണ്ടി വന്നു. ആ സമയത്താണ് ഒരു ഹിന്ദി താരത്തിനൊപ്പം അഭിനയിക്കാനുള്ള അവസരം സൂര്യയ്ക്ക് ലഭിക്കുന്നത്. സിമ്രനായിരുന്നു അത്.തമിഴ് ഒട്ടും വശമില്ലാത്തൊരു നായികയായിരുന്നു അവര്‍. എന്നാല്‍ ഒരു ഡയലോഗു പോലും അവര്‍ തെറ്റിച്ചില്ല. ഒരു തമിഴ് നാട്ടുകാരിയെപോലെ അവര്‍ ഡയലോഗ് പറഞ്ഞു നിര്‍ത്തി. അന്നും ഇന്നും അവര്‍ തനിക്ക് പ്രചോദനമാണെന്ന് സൂര്യ പറയുന്നു.
പീന്നീട് ഒരുപാട് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. മോശം കാര്യങ്ങളോട് നോ പറയാനുള്ള ശേഷി സിമ്രന് ഉണ്ടായിരുന്നു. വിവാഹിതയായ ശേഷവും സിനിമയില്‍ അവര്‍ വീണ്ടു തിരികെയെത്തി. അവര്‍ ജോലിയും കുടുംബവും ഒരുപോലെ കൊണ്ടു പോകുന്നു. ഇത് മഹത്തരമായ കാര്യമാണ്. സിമ്രന്‍ എന്നും തനിക്ക് പ്രചോദനമാണെന്നും സൂര്യ പറയുന്നു.
Leave a Comment