അംബാനി കുടുംബത്തില്‍ വീണ്ടും മാംഗല്യം!!! ഇളയ മകന്‍ ആനന്ദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്

മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ഇളയ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്. പ്രമുഖ വ്യവസായ കുടുംബമായ മര്‍ച്ചന്റ് ഗ്രൂപ്പിലെ രാധിക മെര്‍ച്ചന്റുമായി ആനന്ദ് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോള്‍ ഇവരുടെ വിവാഹ നിശ്ചയം നടന്നതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അംബാനി കുടുംബം ഇത് സ്ഥിരീകരിച്ചിട്ടില്ല.

മുകേഷ് അംബാനിയുടെ മക്കളായ ആകാശിന്റെയും ഇഷയുടെയും വിവാഹനിശ്ചയങ്ങള്‍ക്കു പിന്നാലെയാണ് ആനന്ദിന്റെ വിവാഹ വാര്‍ത്തയും പരക്കുന്നത്. അംബാനി കുടുംബം വിവാഹ നിശ്ചയവാര്‍ത്തകളോടു പ്രതികരിച്ചിട്ടില്ലെങ്കിലും പുറത്തുവന്ന ചിത്രങ്ങള്‍ വാര്‍ത്ത സത്യമാണെന്ന രീതിയിലുള്ളതാണ്. ആനന്ദിന്റെ സഹോദരി ഇഷയുടെ സുഹൃത്താണ് രാധിക. അമേരിക്കയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന രാധികയോട് ന്യൂയോര്‍ക്കില്‍വച്ചുതന്നെയാണ് ആനന്ദ് വിവാഹാഭ്യര്‍ഥന നടത്തിയത്. യു.എസിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലാണ് ആനന്ദിന്റെ പഠനം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്‍ന്റെയൊപ്പം മൈതാനത്തുണ്ടായിരുന്ന ആനന്ദിനെ അമിതവണ്ണത്തിലൂടെയാണ് മാധ്യമങ്ങളും പ്രേക്ഷകരും ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് ഏവരെയും ഞെട്ടിച്ചുകൊണ്ട് പുതിയ രൂപത്തില്‍ ഈ ഇരുപത്തിമൂന്നുകാരന്‍ അവതരിക്കുകയും ചെയ്തു. അമേരിക്കയില്‍ നടത്തിയ പ്രത്യേക ചികിത്സ വഴിയാണ് ആനന്ദ് തൂക്കം പ്രകടമായി കുറച്ചത്.

pathram desk 1:
Related Post
Leave a Comment