അടിപൊളിയായി ഡാന്‍സ് കളിക്കണേ മമ്മൂക്കാ… എന്നു പറഞ്ഞതിന് മമ്മൂട്ടിയുടെ മറുപടി

മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്മയായ അമ്മയുടെ അമ്മ മഴവില്ല് ഷോ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഷോയുടെ റിഹേഴ്‌സല്‍ താരങ്ങളുടെ സൗഹൃദ സംഗമ വേദി കൂടിയായി മാറി. ഇപ്പോഴിതാ അണിയറയിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി മനോഹരമായയ ഒരു ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാര്‍.

അസ്സലായി ഡാന്‍സ് കളിക്കണേ എന്നു പറഞ്ഞ അവതാരകയ്ക്ക് മമ്മൂക്ക നല്‍കുന്ന അഡാര്‍ മറുപടിയാണ് ടീസറിലെ ഹൈലൈറ്റ്. അമ്മ മഴവില്ലിന്റെ അണിയറ വിശേഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള പ്രത്യേക പരിപാടി ‘അമ്മ മഴവില്ല് അണിയറ’ ഇന്നു രാത്രി 9 മണിക്ക് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യും.

pathram desk 1:
Related Post
Leave a Comment