പ്രമുഖ ഗായികയും സംഗീത സംവിധായികയുമായ സിത്താര കൃഷ്ണകുമാറിന്റെ കാര്‍ തൃശൂര്‍ പൂങ്കുന്നത്ത് അപകടത്തില്‍പെട്ടു. ഇന്നു രാവിലെയാണ് അപകടം നടന്നത്. റോഡില്‍ നിന്നു തെന്നിമാറി വഴിയരികിലുള്ള ടെലിഫോണ്‍ പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സിത്താര തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. പോസ്റ്റ് ഒടിഞ്ഞു കാറിനുമുകളിലേക്കു വീണു. കാറിന്റെ മുന്‍വശവും തകര്‍ന്നു. എന്നാല്‍ ആരും പരുക്കേല്‍ക്കാതെ രക്ഷപെട്ടു. തുടര്‍ന്ന് സിത്താര മറ്റൊരു കാറില്‍ യാത്ര തുടര്‍ന്നു.
- pathram in CINEMAKeralaLATEST UPDATESMain sliderNEWS
പ്രമുഖ ഗായികയുടെ കാര്‍ അപകടത്തില്‍പെട്ടു; തൃശൂരില്‍ സംഭവം
Related Post
Leave a Comment