മലര്‍ ടീച്ചര്‍ ഇപ്പോഴും ഡാന്‍സില്‍ പുറകോട്ടല്ല….. .സായി പല്ലവിയുടെ പുതിയ ഡാന്‍സ്

കൊച്ചി:സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് സായി പല്ലവിയുടെ ഡാന്‍സ്. ഈ സിനിമ പോലെ തന്നെ അതിലെ നായികയും സ്വീകരിക്കപ്പെട്ടു. തമിഴിലും തെലുങ്കിലുമൊക്കെയാണ് സായി പല്ലവിയുടെ തട്ടകമിപ്പോള്‍. സായി പല്ലവിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്ന ചിത്രം എംസിഎയാണ്. പ്രേമത്തെക്കാള്‍ മികച്ച ഡാന്‍സ് പെര്‍ഫോമന്‍സാണ് സായി ഈ ചിത്രത്തില്‍ നടത്തിയിരിക്കുന്നത്.

നാനി നായകനായ ഈ ചിത്രം നേരത്തെ പുറത്തിറങ്ങിയതാണെങ്കിലും ഇതിലേ പാട്ടുകള്‍ ഇപ്പോളാണ് ഫെയ്സ്ബുക്കിലും മറ്റും തരംഗമായി മാറിയിരിക്കുന്നത്. ദേവശ്രീ പ്രസാദ് ഈണമിട്ട അഞ്ച് പാട്ടുകളാണ് സിനിമയിലുള്ളത്. അതില്‍ മൂന്നെണ്ണത്തിലും സായിയുടെ തകര്‍പ്പന്‍ ഡാന്‍സുകള്‍ ഉണ്ട്.

pathram desk 2:
Related Post
Leave a Comment