തീയേറ്ററിലെ പീഡനത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി കെ.കെ ശൈലജ; മുതലാളിത്തത്തിന് കീഴ്പ്പെടുന്ന സാഹചര്യം കേരളത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറിയിട്ടില്ല

തിരുവനന്തപുരം: എടപ്പാള്‍ തീയേറ്ററിലെ പീഡനം സംബന്ധിച്ച് പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി കെ.കെ ശൈലജ. തെളിവ് സഹിതം പരാതി ലഭിച്ചെങ്കില്‍ അന്നേരം കേസെടുക്കണമായിരുന്നു. മുതലാളിത്തത്തിന് കീഴ്പ്പെടുന്ന സാഹചര്യം കേരളത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറിയിട്ടില്ല. കുട്ടിയുടെ അമ്മ ഇങ്ങനെ പെരുമാറിയ സാഹചര്യം സാമൂഹിക നീതി വകുപ്പ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം തീയേറ്റര്‍ പീഡനത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ അമ്മയെ പൊന്നാനിയില്‍ കൊണ്ടു വന്ന് തെളിവെടുക്കും. പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. നേരത്തെ കുട്ടിയുടെ അമ്മയ്ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞിരുന്നു.

pathram desk 1:
Related Post
Leave a Comment