സംസ്ഥാനത്ത് നടക്കുന്നത് കിരാത ഭരണം; പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി

ചെങ്ങന്നൂര്‍: പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി എംപി. സംസ്ഥാനത്ത് നടക്കുന്നത് കിരാത ഭരണമാണെന്ന് സുരേഷ് ഗോപി തുറന്നടിച്ചു. ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് പിണറായി സര്‍ക്കാരിനെതിരെ പ്രതികരണവുമായി താരം രംഗത്ത് വന്നത്.

പ്രചരണത്തിനെത്തിയ താരത്തെ വഞ്ചിപ്പാട്ട് പാടിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ചെങ്ങന്നൂര്‍ നഗരസഭാ പരിധിയില്‍ സംഘടിപ്പിച്ച രണ്ട് കുടുമ്പയോഗത്തിലും അദ്ദേഹം പങ്കെടുത്തു. ജനങ്ങള്‍ മനസ്സാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്താല്‍ ബിജെപി സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍ പിള്ളയുടെ വിജയം സുനിശ്ചിതമാണെന്ന് രാജ്യസഭ എംപി പറഞ്ഞു. നിലവില്‍ കേരളത്തില്‍ നടക്കുന്ന ഭരണത്തിന് തിരിച്ചടി നല്‍കണമെന്ന് എംപി പറഞ്ഞു.

pathram desk 1:
Related Post
Leave a Comment