മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു; സി.പി.എം-ലീഗ് സംഘര്‍ഷത്തിന്റെ ബാക്കിപത്രമെന്ന് നിഗമനം

മലപ്പുറം: സിപിഎം-ലീഗ് സംഘര്‍ഷ മേഘലയായ മലപ്പുറം ഉണ്യാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഉണ്യാലില്‍ കുറച്ചു നാളായി സിപിഎം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. ഇതിനോടനുബന്ധിച്ചാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ ഏപ്രില്‍ 13ന് മു്സ്ലീംലീഗ്-സിപിഎം സംഘര്‍ത്തില്‍ രണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകനും സിപിഎം പ്രവര്‍ത്തകനും പരുക്കേറ്റിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഫസല്‍ സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതിന് തുടര്‍ച്ചയായി മലപ്പുറത്ത് വിവിധനാളായി സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷം നടന്നുവരിയാണ്.

pathram desk 1:
Related Post
Leave a Comment