തീയേറ്ററിലെ പീഡനം: പെണ്‍കുട്ടിയുടെ മാതാവും പ്രതിയാവും; പെണ്‍കുട്ടിയെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി, പ്രതി മൊയ്തീന്‍ കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മലപ്പുറം: എടപ്പാളിലെ സിനിമാ തീയേറ്ററില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണ സംഘം മാതാവിന്റെ മൊഴിയെടുക്കുന്നു. കേസില്‍ പെണ്‍കുട്ടിയുടെ മാതാവും പ്രതിയാവും. പ്രതി മൊയ്തീന്‍ കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേ സമയം പീഡനത്തിനിരയായ 10 വയസുകാരിയെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി. വനിതാ കമ്മീഷന്‍ ഇന്ന് കുട്ടിയെ സന്ദര്‍ശിക്കും.

തൃത്താല സ്വദേശിയായ മൊയ്തീന്‍ കുട്ടിയെ ഇന്നലെ വൈകുന്നേരമാണ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവുമായി മൊയ്തീന്‍ കുട്ടിക്ക് സൗഹൃദമുണ്ട്. ഈ ബന്ധം ഉപയോഗിച്ച് പെണ്‍കുട്ടിയെയും മാതാവിനെയും സിനിമാ തീയറ്ററില്‍ എത്തിക്കുകയും പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. മഞ്ചേരി പോക്സോ കോടതിയാല്‍ മൊയ്തീന്‍ കുട്ടിയെ ഇന്ന് ഹാജരാക്കും. അതേസമയം ബാല പീഡനത്തെക്കുറിച്ചുള്ള ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ നടപടി വൈകിയതില്‍ ചങ്ങരംകുളം എസ്ഐ കെ ജെ ബേബിയെ സസ്പെന്‍ഡ് ചെയ്തു. പൊന്നാനി സിഐ സണ്ണി ചാക്കോ ആണ് കേസ് അന്വേഷിക്കുന്നത്.

pathram desk 1:
Related Post
Leave a Comment