രാജുവേട്ടാ ഈ ലൂസിഫറിന്റെ പുറകില്‍ വെല്ലതും ഉണ്ടോ?…… പുതിയ കണ്ടുപിടുത്തങ്ങള്‍……

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ
ടൈറ്റില്‍് വീഡിയോ പുറത്തു വന്നതിന് പിന്നാലെ പുതിയ ചര്‍ച്ചയ്ക്ക്കൂടി വഴിവെച്ചിരിക്കുന്നു.ലൂസിഫര്‍ എന്ന വാക്ക് ഇംഗ്ലീഷില്‍ എഴുതി റിവേഴ്‌സ് മോഡില്‍ വായിച്ചാല്‍ അത് റെഫികള്‍ എന്ന വാക്ക് ആവും. അതൊരു പിശാചിനിയാണെന്നാണ് സിനിമ പ്രേമികള്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു ജാപ്പനീസ് കാര്‍ട്ടൂണ്‍ കഥാപാത്രം ആണത്രേ അത്.ലൂസിഫര്‍ എന്നാല്‍ നരകത്തിന്റെ അധിപന്‍ എന്നാണ് അര്‍ഥമെന്നും റെഫികള്‍ എന്ന കഥാപാത്രം പൈശാചിക ശക്തികളുടെ റാണി ആയാണ് കരുതപ്പെടുന്നതെന്നുമാണ് ഭൂരിപക്ഷാഭിപ്രായം. ഇതോടെ ലൂസിഫര്‍ ടൈറ്റില്‍ ഫോണ്ടിന് പുതിയ വ്യാഖ്യാനങ്ങള്‍ നീളുകയാണ്.

അതേസമയം ചിത്രത്തിന്റെ കഥയെയോ കഥാപാത്രങ്ങളെയോ കുറിച്ചുള്ള ഒരു വിവരങ്ങളും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. ഇതൊരു മാസ്സ് എന്റെര്‍റ്റൈനെര്‍ ആയിരിക്കും എന്ന് മാത്രമാണ് ആകെയുള്ള വിവരം. ദീപക് ദേവ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്ന ഈ ടൈറ്റില്‍ ഫോണ്ട് വീഡിയോ തയ്യാറാക്കിയിരിക്കുന്നത് ആനന്ദ് രാജേന്ദ്രന്‍ ആണ്.

pathram desk 2:
Related Post
Leave a Comment