ലാലേട്ടനോട് ദുല്‍ഖറിന്റെ ചോദ്യം; ‘ജിന്നേ നിങ്ങള്‍ ശരിക്കും മോഹന്‍ലാലിനെ കണ്ടോ’….? അമ്മ മഴവില്ല് ഷോയുടെ സംപ്രേഷണദിനം പുറത്തുവിട്ടു (വീഡിയോ)

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയതാരങ്ങളെല്ലാം ഒരുമിച്ച് ഒരു വേദിയില്‍ എത്തിയ അമ്മ മഴവില്ല് ഷോയുടെ സംപ്രേക്ഷണ ദിനം പ്രഖ്യാപിച്ചു. മേയ് 19, 20 ദിവസങ്ങളിലായി മഴവില്‍ മനോരമയിലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക.തിയ്യതി പ്രഖ്യാപിക്കാനായി മോഹന്‍ലാലും ദുല്‍ഖറും ചേര്‍ന്ന് അഭിനയിച്ച് രസകരമായ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. അറബി കഥയുടെ പശ്ചാത്തലത്തില്‍ എത്തുന്ന പരിപാടിയില്‍ അലാവുദ്ദീനായി ദുല്‍ഖറും ഭൂതമായി മോഹന്‍ലാലും ആണ് എത്തുന്നത്.

പരിപാടിയെ പോലെ തന്നെ ഈ വീഡിയോയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചലച്ചിത്രലോകത്തെ എല്ലാ നടി-നടന്‍മാരും ഒന്നിക്കുന്ന പരിപാടിയായ അമ്മ മഴവില്ല് താരസംഘടനയായ അമ്മ യുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

പരിപാടിയുടെ ഭാഗമായി മലയാള സിനിമയിലെ എഴുപത്തിയഞ്ചോളം നടന്‍മാര്‍ ഒന്നിക്കുന്ന പ്രോഗ്രാമില്‍ നൃത്തവും ഗാനവും, സ്‌കിറ്റുകളുമായി എത്തിയിരുന്നു. കഴിഞ്ഞ മെയ് ആറിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആയിരുന്നു പരിപാടി. മഴവില്‍ മനോരമയാണ് പരിപാടിയുടെ ടൈറ്റില്‍ സ്പോണ്‍സര്‍

pathram desk 2:
Related Post
Leave a Comment