‘ഇങ്ങോട്ട് കിട്ടിയപ്പോള്‍ അങ്ങോട്ടും കൊടുത്തു’ മാഹി കൊലപാതകങ്ങളെ ന്യായീകരിച്ച് സിപിഎം മന്ത്രി

കണ്ണൂര്‍: മണിക്കൂറുകള്‍ക്കിടിയില്‍ നടന്ന മാഹിയിലെ കൊലപാതകങ്ങളെ ന്യായീകരിച്ച് സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. ഇങ്ങോട്ടുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുകയാണ് മാഹിയിലുണ്ടായതെന്നും ബാലന്‍ പറഞ്ഞു.

‘ഇങ്ങോട്ട് കിട്ടിയപ്പോള്‍ അങ്ങോട്ടും പ്രതികരണമുണ്ടായി. സി.പി.ഐ.എം ആരെയും അങ്ങോട്ടു ചെന്ന് ആക്രമിക്കാറില്ല. പല സ്ഥലങ്ങളിലും പ്രതിരോധിക്കാറുണ്ട്.’

കായിക ബലം ഉപയോഗിച്ച് ആര്‍.എസ്.എസ് ഇടതുപക്ഷത്തെ ആക്രമിക്കുകയാണ്. ചെങ്ങന്നൂരില്‍ ആര്‍.എസ്.എസിന്റെ വോട്ട് ഇടതുമുന്നണിക്കാവശ്യമില്ലെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടാണ് തനിക്കെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച രാത്രിയാണ് മാഹിയില്‍ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്നായിരുന്നു സി.പി.ഐ.എം ആരോപണം. ബാബുവിന് വെട്ടേറ്റ് മണിക്കൂറുകള്‍ക്കകം ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജും കൊല്ലപ്പെട്ടിരുന്നു.

pathram desk 1:
Related Post
Leave a Comment