പ്രധാനമന്ത്രി മോഹം; രാഹുല്‍ ഗാന്ധിയുടെ ധാര്‍ഷ്ട്യമാണെന്ന് മോദി

ബംഗാരപ്പേട്ട്: രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി മോഹത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസ്താവന തെളിയിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ ധാര്‍ഷ്ട്യമാണെന്ന് മോദി പറഞ്ഞു. നിരവധി വര്‍ഷത്തെ അനുഭവ സമ്പത്തുള്ളവരെ തട്ടിമാറ്റി സ്വയം മുന്നില്‍കയറി നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തിരിക്കുന്നതെന്ന് മോദി ആരോപിച്ചു. എങ്ങനെയാണ് ഒരാള്‍ക്ക് താന്‍ അടുത്ത പ്രധാനമന്ത്രിയെന്ന് പ്രഖ്യാപിക്കാനാകുക, ഇതില്‍ മറ്റൊന്നുമല്ല ധാര്‍ഷ്ട്യമാണുള്ളതെന്നും മോദി വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സമൃദ്ധ ഭാരത് ഫൗണ്ടേഷന്‍ ഉദ്ഘാടന സമ്മേളനത്തില്‍ താന്‍ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞത്. 2019 ല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇത് പരാമര്‍ശിച്ചാണ് മോദി ഇന്ന് പരാമര്‍ശം നടത്തിയത്.
ബംഗാരപ്പേട്ടയില്‍ നടന്ന പാര്‍ട്ടി റാലിയിലാണ് മോദി രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചത്. മോദിയെ മാറ്റാന്‍ വലിയ യോഗങ്ങളാണ് നടക്കുന്നത്. ഒരു നാടുവാഴി താനാണ് അടുത്ത പ്രധാനമന്ത്രിയെന്ന് പ്രഖ്യാപിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റ് മുതിര്‍ന്ന നേതാക്കള്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന് അറിയാനാഗ്രഹമുണ്ടെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസ് രാജ്യത്തിന് ആറ് തിന്മകളെയാണ് നല്‍കിയിട്ടുള്ളത്. കോണ്‍ഗ്രസ് സംസ്‌കാരം, വര്‍ഗീയത, ജാതീയത, കുറ്റകൃത്യങ്ങള്‍,, അഴിമതി, കരാര്‍ സംവിധാനം തുടങ്ങിയവയാണ് ആറ് തിന്മകളെന്ന് മോദി പറഞ്ഞു.

pathram:
Related Post
Leave a Comment