മോദിയും അമിത് ഷായും കൊലക്കുറ്റത്തില്‍ നിന്ന് രക്ഷപെടാന്‍ തന്നെ സമീപിച്ചിരുന്നു!!! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രാം ജേഠ്മലാനി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായും കൊലക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തന്നെ സമീപിച്ചിരുന്നതായി മുതിര്‍ന്ന അഭിഭാഷകന്‍ രാം ജേഠ്മലാനി. ബംഗളൂരു പ്രസ് ക്ലബില്‍ നടന്ന മീറ്റ്-ദ-പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍നിന്നു പിന്മാറാന്‍ ഇരുവരും തന്നോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രിസ്ഥാനത്തേക്കു പിന്തുണച്ചതുവഴി താന്‍ വിഡ്ഢിയായി. വിദേശബാങ്കുകളില്‍നിന്ന് കള്ളപ്പണം തിരികെക്കൊണ്ടുവരുമെന്ന മോദിയുടെ വാഗ്ദാനം കേട്ടാണ് ഞാന്‍ മോദിയെ പിന്‍തുണച്ചത്. അതൊരു പൊള്ളയായ വാഗ്ദാനമായിരുന്നെന്ന് പിന്നീടു മനസ്സിലായി.’

1400 ഇന്ത്യക്കാരുടെ 90 ലക്ഷം കോടി രൂപയുടെ കള്ളപ്പണം വിദേശത്തുണ്ട്. 2009 മുതല്‍ അതിനെതിരേ ഞാന്‍ പോരാടി. അതിന് മോദിയുടെയും ഷായുടെയും പിന്തുണ തേടി. അവര്‍ പിന്തുണയറിയിച്ചു. പിന്നീടാണ് അവരെന്തിനാണ് എന്റെ വീട്ടില്‍ വന്നതെന്നു മനസ്സിലാക്കിയത്. അവരുടെ പേരിലുള്ള കൊലപാതകക്കുറ്റങ്ങളില്‍നിന്നു രക്ഷപ്പെടാനാണ് അവരെന്നെ സമീപിച്ചത്.’- ബി.ജെ.പിയുടെ മുന്‍ എം.പി.കൂടിയായ ജേഠ്മലാനി വെളിപ്പെടുത്തി.

കള്ളപ്പണത്തിനെതിരായ പോരാട്ടം താന്‍ തുടര്‍ന്നെന്നും അതുമായി ബന്ധപ്പെട്ട കേസിന്റെ അടുത്ത വാദം ജൂലായ് 15-ന് സുപ്രീംകോടതിയില്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pathram desk 1:
Related Post
Leave a Comment