നീ ലോക പരാജയം… നിന്റെ ഫോം ഈ ലോകത്ത് ഇനി തിരിച്ചു കിട്ടില്ല!!! റണ്‍ ഔട്ടായ ബിന്നിയെ ട്രോളി സോഷ്യല്‍ മീഡിയ

കോടികള്‍ വീശിയെറിഞ്ഞാണ് ഐപിഎല്‍ മത്സരങ്ങളില്‍ ഓരോ താരങ്ങളെയും ടീമുകളിലെത്തിക്കുന്നത്. പണംമുടക്കിയിട്ടും മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ പഴി കേള്‍ക്കുന്നത് പതിവാണ്. ടീം ഉടമയ്ക്ക് ഉണ്ടാകുന്ന അതേ വിഷമം ടീമിനെ സ്നേഹിക്കുന്ന ആരാധകര്‍ക്കും ഉണ്ടാകാറുണ്ട്. മികച്ച പ്രകടനം കാഴ്ച്ചവെച്ചില്ലെങ്കില്‍ സോഷ്യല്‍മീഡിയയിലൂടെ താരത്തിനെതിരെ ജനങ്ങള്‍ രംഗത്തെത്തുന്നത് പതിവാണ്.

കഴിഞ്ഞ ദിവസം ആളുകളുടെ വിമര്‍ശനം ഏറ്റുവാങ്ങിയത് രാജസ്ഥാന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയാണ്. കിങ്സ് ഇലവന്‍സ് പഞ്ചാബുമായുള്ള മത്സരം താരത്തിന്റെ രണ്ടാം ഐപിഎല്‍ മത്സരം കൂടിയായിരുന്നു. ഏഴ് ബോളില്‍ 11 റണ്‍സില്‍ നില്‍ക്കെ 18ാം ഓവറിലായിരുന്നു താരം റണ്‍ ഔട്ടായത്. റണ്‍ ഔട്ടില്‍ നിന്നും രക്ഷപ്പെടാന്‍ താരത്തിന്റെ ഒരു ഡൈവ് മതിയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ അമര്‍ഷം കൊള്ളുന്നത്.

റണ്‍ ഔട്ടായതോടെ താരത്തിന് ഒരിക്കലും ഫോം കണ്ടെത്താന്‍ സാധിക്കില്ലെന്നും ലോകത്ത് നടക്കാത്ത ഒരു കാര്യമാണ് ബിന്നിയുടെ ഫോം എന്നുമടക്കം രൂക്ഷമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയ കര്‍ണാടക താരത്തെ പൊങ്കാലയിടുന്നത്.

അതേസമയം, മത്സരത്തില്‍ രാജസ്ഥാനെതിരെ 15 റണ്‍സിന്റെ തോല്‍വിയാണ് പഞ്ചാബ് വഴങ്ങിയത്. സ്വന്തം തട്ടകത്തില്‍ ആദ്യ ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

pathram desk 1:
Related Post
Leave a Comment