പിണക്കം മറന്ന് സോനം കപൂറിന്റെ വിവാഹ സല്‍ക്കാരത്തിന് അഭിഷേകിന്റെ കൈ പിടിച്ച് ഐശ്വര്യയെത്തി

പിണക്കം മറന്ന് ബോളിവുഡ് സുന്ദരി സോനം കപൂറിന്റെ വിവാഹ സല്‍ക്കാര ചടങ്ങില്‍ ഐശ്വര്യ റായ് എത്തി. വിവാഹ ചടങ്ങില്‍ അമിതാഭ് ബച്ചനും ശ്വേത ബച്ചനും അഭിഷേക് ബച്ചനും എത്തിയിരുന്നെങ്കിലും ഐശ്വര്യ പങ്കെടുത്തിരുന്നില്ല. സല്‍ക്കാര ചടങ്ങില്‍ അതിമനോഹരിയായാണ് അഭിഷേകിന്റെ കൈപിടിച്ച് ഐശ്വര്യയെത്തിയത്.

കുറച്ചുവര്‍ഷങ്ങളായി ഐശ്വര്യ റായിയും സോനം കപൂറും ശീതയുദ്ധത്തിലായിരുന്നു. 2009 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സോനം കപൂറിനൊപ്പം ചുവന്ന പരവതാനി പങ്കിടാന്‍ ഐശ്വര്യ റായ് സമ്മതിച്ചിരുന്നില്ല. പിന്നീട് ഒരിക്കല്‍ സോനം ഐശ്വര്യ റായിയെ ആന്റി എന്നു വിളിച്ചു. അതിനുശേഷമാണ് ഇവരുടെ ബന്ധത്തിനു വിള്ളലേറ്റത്.

രണ്‍ബീര്‍, സല്‍മാന്‍ ഖാന്‍, ജാക്വിലിന്‍, ആലിയ, രണ്‍വീര്‍ സിങ്, കരീന കപൂര്‍, കരീഷ്മ കപൂര്‍, റാണി മുഖര്‍ജി, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങിയവരും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു. മുംബൈയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലായ ലീലയില്‍ വെച്ചായിരുന്നു റിസപ്ഷന്‍ നടന്നത്. റിസപ്ഷനില്‍ പങ്കെടുത്തവര്‍ ഇന്ത്യനോ വേസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. ഏറെ നാളുകളായി പ്രണയത്തിലായിരുന്ന ബിസിനസുകാരന്‍ ആനന്ദ് അഹൂജയാണ് സോനത്തിന്റെ വരന്‍.

pathram desk 1:
Related Post
Leave a Comment