സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവില്‍ മോഷണം, പ്രതി പിടിയില്‍

മലപ്പുറം: സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ മലപ്പുറം താനൂരിലെ കെ.ആര്‍ ബേക്കറി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൊലീസ് പിടിയില്‍. താനൂര്‍ സ്വദേശി അന്‍സാറാണ് പിടിയിലായത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ബേക്കറി കൊള്ളയടിക്കാന്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതികളെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

താനൂര്‍ സിഐയും സംഘവുമാണ് മുഖ്യപ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. താനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച മുഖ്യപ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

കാഷ്മീരിലെ കത്തുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ഒരുസംഘം ആളുകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസമാണ് താനൂരിലെ പ്രമുഖ ബേക്കറി കൊള്ളയടിക്കപ്പെട്ടത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7