കൊച്ചി:സിനിമയില്‍ നടന്മാരുടെ അത്ര അധ്വാനം മറ്റുള്ളവര്‍ക്ക് ഉണ്ടെന്ന് തോന്നുന്നില്ലെന്നും അതിനാല്‍ നായകന്മാര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നുണ്ടെന്നും നടി അപര്‍ണ ബാലമുരളി. ഒരു സിനിമ നായകന്റെ പേരിലാണ് അറിയപ്പെടുന്നത്. അതിന്റെ വിജയ പരാജയങ്ങള്‍ നടന്മാരുടെ എക്സിസ്റ്റന്‍സിനെ ബാധിക്കുമെന്നാണ് അപര്‍ണ പറയുന്നത്. ഏഷ്യാനെറ്റ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
സിനിമയില്‍ നായകന്മാര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഒരു സിനിമ വിജയിച്ചില്ല എന്ന് കരുതി എനിക്ക് അടുത്ത സിനിമ കിട്ടാതിരിക്കില്ലെന്നും താരം വ്യക്തമാക്കി. ഒരു സിനിമ ഏതു നടന്റെ ആണ് എന്നാണ് എല്ലാവരും ചോദിക്കുന്നത്. അതിനാല്‍ നടന്മാരുടെ അത്ര അധ്വാനം മറ്റുള്ളവര്‍ക്കില്ലെന്നാണ് അപര്‍ണ പറയുന്നത്.
മലയാളത്തില്‍ പലപ്പോഴും സ്ത്രീകേന്ദ്രികൃത സിനിമ എന്ന രീതിയില്‍ പറയുന്ന കഥകള്‍ ഒട്ടും വിശ്വസനീയമല്ലെന്നും നടി പറഞ്ഞു. അനാഥയായ അല്ലെങ്കില്‍ ജീവിത ദുരിതങ്ങള്‍ പേറുന്ന കഥാപാത്രങ്ങളെയാണ് പലപ്പോഴും ഇവിടെ സ്ത്രീ കേന്ദ്രികൃത സിനിമക്കായി തിരഞ്ഞെടുക്കുന്നത്. റാണി മുഖര്‍ജിയുടെ ‘ഹിച്കി’ പോലെയോ ദീപിക പദുക്കോണിന്റെ ‘പിക്കു’ പോലെയോ ഉള്ള കഥാപാത്രങ്ങള്‍ ഇവിടെ ഉണ്ടാകുന്നില്ല. കാമുകിയിലെ അച്ചാമ്മ എന്ന കഥാപാത്രം ഇത്തരത്തില്‍ ഒന്നാണ്. അപര്‍ണ കൂട്ടിച്ചേര്‍ത്തു.
പ്രാധാന്യവും സീനുകളുടെ പ്രസക്തിയും നോക്കിയാണ് അപര്‍ണ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്. മുഴുനീള കഥാപാത്രം അല്ലെങ്കിലും പ്രാധാന്യമുണ്ടാകണമെന്നും താരം വ്യക്തമാക്കി. സ്‌ക്രിപ്റ്റ് വായിച്ചു നോക്കാന്‍ തനിക്ക് ഇഷ്ടമല്ലെന്നും താരം പറഞ്ഞു. ‘സാധാരണയായി സ്‌ക്രിപ്റ്റ് കേള്‍ക്കുകയാണ് ചെയ്യുക. വളരെ അപൂര്‍വമായി വായിക്കേണ്ടി വന്നാല്‍ തന്നെ ഒരാവര്‍ത്തിയില്‍ കൂടുതല്‍ വായിക്കില്ല. കേട്ട് കഥാപാത്രത്തെ ഇഷ്ടപ്പെട്ടാല്‍ ചെയ്യാന്‍ തീരുമാനിക്കും. എങ്കില്‍ കൂടിയും കഥാപാത്രത്തിന് പൂര്‍ണമായ ഒരു ഇമേജ് കൊടുക്കാന്‍ ശ്രമിക്കാറില്ല. സംവിധായകന്‍ പറയുന്ന രീതിയില്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മാത്രമാണ് ശ്രദ്ധിക്കാറുള്ളത്.’ കാമുകിയും അസിഫ് അലി നായകനായെത്തുന്ന ബിടെക്കുമാണ് പുറത്തിറങ്ങാനുള്ള അനുപമയുടെ ചിത്രങ്ങള്‍.
Leave a Comment