അവാര്‍ഡ് പിള്ളേര് കളിയല്ല!! നഷ്ടപ്പെടുത്തിയത് വലിയ അവസരം, അവാര്‍ഡ് തുക തിരിച്ച് നല്‍കണം: വാദങ്ങളുമായി ജയരാജ്

ന്യൂഡല്‍ഹി: ദേശീയ ചലചിത്ര പുരസ്‌കാര വിതരണം ബഹിഷ്‌കരിച്ചവര്‍ക്കെതിരെ പുരസ്‌കാര ജേതാവും സംവിധായകനുമായ ജയരാജ് രംഗത്തെത്തി. അവാര്‍ഡ് പിള്ളേര് കളിയല്ല. ചടങ്ങ് ബഹിഷ്‌കരിച്ചതിലൂടെ വലിയ അവസരമാണ് പുരസ്‌കാര തേജാക്കള്‍ നഷ്ടപ്പെടുത്തിയത്. ബഹിഷ്‌കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കാന്‍ തയ്യാറാവണമെന്നും ജയരാജ് പറഞ്ഞു.

അവസാന നിമിഷം കേന്ദ്രസര്‍ക്കാര്‍ കാണിച്ച നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.സര്‍ക്കാര്‍ കാണിച്ചത് അല്‍പ്പത്തരമാണെന്നും രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങുക എന്നത് പുരസ്‌കാര ജേതാക്കളുടെ അവകാശമാണെന്ന് സംസ്ഥാന സാംസ്‌കാരിക മന്ത്രി എകെ ബാലനും അഭിപ്രായപ്പെട്ടിരുന്നു

മലയാളത്തില്‍ നിന്ന് ജയരാജും, യേശുദാസും, നിഖില്‍ എസ് പ്രവീണും നവാഗത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ച സന്ദീപ് പാമ്പള്ളിയും മാത്രമാണ് അവാര്‍ഡ് വാങ്ങിയത്. അവാര്‍ഡ് നല്‍കുന്നതിലെ വിവേചനം ചൂണ്ടിക്കാട്ടി വിവിധഭാഷകളിലായി അറുപത്തിയാറോളം സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങു ബഹിഷ്‌കരിച്ചു. 11 പേര്‍ക്കൊഴികെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന തീരുമാനമാണ് വിവാദമായത്. ഇതെ തുടര്‍ന്ന്ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് അവാര്‍ഡ് ജേതാക്കള്‍ അറിയിച്ചു. ഇവരെ അനുനയിപ്പിക്കാന്‍ മന്ത്രി സ്മൃതി ഇറാനി നടത്തിയ ചര്‍ച്ച പരാജയമായി. കേരളത്തില്‍നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുയര്‍ത്തിയത്.

pathram desk 2:
Related Post
Leave a Comment