കോഴിക്കോട് കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് അപകടം: മരണം രണ്ടായി,എഴ് പേരേ രക്ഷപ്പെടുത്തി

കോഴിക്കോട്: നഗരത്തിലെ ചിന്താവളപ്പില്‍ കെട്ടിട നിര്‍മാണം നടന്ന സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ബിഹാര്‍ സ്വദേശിയായ കിസ്മത്ത്, ഹരിയാന സ്വദേശി ജബ്ബാര്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം നടന്നത്. ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി.

അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് തൊഴിലാളികളെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്. കിസ്മത്ത് അടക്കമുള്ള തൊഴിലാളികളെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ടവര്‍ എല്ലാവരും ബിഹാര്‍ സ്വദേശികളാണെന്ന് ജില്ലാ കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെട്ടിട നിര്‍മാണം നടന്ന സ്ഥലത്ത് നിയമ ലംഘനങ്ങള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കെട്ടിടം ഉടമയ്ക്കും കരാറുകാരനും എതിരെ പോലീസ് കേസെടുത്തു. കെട്ടിട നിര്‍മാണം നടക്കുന്ന മറ്റുസ്ഥലങ്ങളിലും വരുംദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മഴ പെയ്തതിനാല്‍ കെട്ടിട നിര്‍മാണ സ്ഥലത്തുനിന്ന് മണ്ണുനീക്കുന്നത് അപകടത്തിന് ഇടവരുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു.ഷ്‌കരമാക്കി.

pathram desk 2:
Related Post
Leave a Comment