കൊഞ്ചു മുളകിട്ട് ചുട്ടത്, ആട്ടിറച്ചിയുടെ വാരിയെല്ലിന്റെ കെബാബ്, കറുത്ത കോഴിയുടെ കാല്‍ ഗ്രാമ്പു ഇട്ടു പുകച്ചത്; കേരള സന്ദര്‍ശനത്തിനെത്തിയ ക്രിസ് ഗെയിലിന്റെ മെനു കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

വിശ്വ വിഖ്യാത ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലും കുടുംബവും കേരളത്തിലെത്തിയത് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഏറെ ആഘോഷിച്ചിരിന്നു. ഹൗസ് ബോട്ടില്‍ കായല്‍ യാത്ര നടത്തിയ ഗെയ്ലിനു വേണ്ടിയൊരുക്കിയ ഭക്ഷണങ്ങളെക്കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ക്രിസ് ഗെയിലിനായി ഒരുക്കിയ വിഭവങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ക്രിസും കുടുംബവും താമസിച്ച റാവിസ് ഹോട്ടലിലെ ഷെഫ് സുരേഷ് പിള്ള. സുരേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നാവില്‍ രുചിയൂറുന്ന വിഭവങ്ങളെക്കുറിച്ചും ഗെയ്ലിന്റെ സ്നേഹത്തെക്കുറിച്ചുമൊക്കെ പരാമര്‍ശിച്ചിരിക്കുന്നത്.

പാചകം ജീവിതത്തിന്റെ ഭാഗമായിട്ട് ഇരുപതില്പരം വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇതിനുള്ളില്‍ ഒരുപാട് വിശിഷ്ട വ്യക്തികള്‍ക്ക് ആഹാരം പാകം ചെയ്യാനുള്ള അവസരം (ഭാഗ്യം) ലഭിച്ചിട്ടുണ്ട്, അത്തരത്തിലെ ഏറ്റവും മികച്ച ഒരനുഭവമായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൊല്ലം റാവീസിലെത്തിയ വിശ്വ വിഖ്യാത ക്രിക്കറ്റ് പ്രതിഭയായ ക്രിസ് ഗെയ്ലിനും കുടുംബത്തിനുമൊപ്പം ചിലവഴിക്കാനായത്.

ദശലക്ഷക്കണക്കിനു ആരാധകരുള്ള,സെലിബ്രറ്റിയാണനുള്ള ഒരു തല കനവുമില്ലാതെ ഞങ്ങളോടൊപ്പം ആര്‍ത്തുല്ലസിച്ചു കുടുംബത്തിനോടൊപ്പം അപൂര്‍വമായി ലഭിക്കുന്ന ചെറിയ ഇടവേള ആസ്വദിച്ചത്. റാവീസില്‍ അദ്ദേഹത്തിനായി ഒരുക്കിയ ആറുനേരത്തെ ഭക്ഷണത്തില്‍ പ്രാതലൊഴികെ ഏറെക്കുറെ എല്ലാം കേരളീയ വിഭവങ്ങള്‍ തന്നെ ആയിരുന്നു. കരിമീന്‍ തേങ്ങാപ്പാലില്‍ പൊള്ളിച്ചതും, കായലിലെ വലിയ കൊഞ്ചു മുളകിട്ട് ചുട്ടതും, ആട്ടിറച്ചിയുടെ വാരിയെല്ലിന്റെ കെബാബും, കറുത്ത കോഴിയുടെ കാല്‍ ഗ്രാമ്പു ഇട്ടു പുകച്ചതും, പോത്തിന്റെ നെഞ്ചടി കുരുമുളകും തേങ്ങാകൊത്തുമിട്ട് വരട്ടിയതും, നെയ്മീന്‍ പച്ചമഞ്ഞളിട്ട് കനലില്‍ ചുട്ടതും, വെള്ള അകോലിയുടെ മൊയ്ലിയുംമാണ് അദ്ദേഹത്തിനും കുടുംബത്തിനും ഏറെ ഇഷ്ടമായത്. കൂടാതെ മരത്തില്‍ നിന്നു പഴുത്ത നാടന്‍ വരിക്കച്ചക്കയുടെ ചുളയും, മൂവാണ്ടന്‍ മാബഴവും, റാവീസിലെ തോപ്പിലെ ചെംതെങ്ങിന്റെ കരിക്കിന്‍ വെള്ളവുംമാണ് കായല്‍ യാത്രയിലുടനീളം അദ്ദേഹം ആസ്വദിച്ചത്.

നന്ദി പ്രിയ ഗെയ്ല്‍, റാവീസിനേയും ഞങ്ങളെയും സ്‌നേഹിച്ചതിന്, കേരളത്തെ ഏറെ ഇഷ്ടപെട്ടതിന്, മലയാളനാടും ഇവിടുത്തെ ഭക്ഷണവും ലോകത്തെ അറിയിക്കാമെന്ന ഉറപ്പുതന്നതിനു, വീണ്ടും തിരിച്ചുവരുമെന്ന താങ്കളുടെ കുറിപ്പ് നല്‍കുന്ന സന്തോഷം റാവീസിലെ ഓരോ ജീവനക്കാരോടൊപ്പം എന്നെയും ഏറെ ആഹ്ലാദഭരിതനാക്കുന്നു. ക്രിക്കറ്റില്‍ ഇനിയുമൊരുപാട് ഉയരത്തില്‍ സിക്‌സറുകള്‍ അടിച്ചു ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ ഉയര്‍ത്താനാവട്ടെയെന്ന് ഹൃദയപുര്‍വം ആശംസിക്കുന്നു..!

pathram desk 1:
Related Post
Leave a Comment