പ്രണയിക്കുന്നവര്‍ക്ക് കട്ട സപ്പോര്‍ട്ടുമായി ഫേസ്ബുക്ക്!!! പ്രണയിക്കാനും ഡേറ്റിങിനുമായി ഫേസ്ബുക്കിന്റെ പുതിയ ആപ്പ്

സാന്‍ജോസ്: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുകയും പരിചയം പ്രണയത്തിലെത്തി ഒടുവില്‍ വിവാഹത്തില്‍ കലാശിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഫെയ്സ്ബുക്കിന്റെ ഉത്ഭവ ലക്ഷ്യം പ്രണയമായിരുന്നില്ലെങ്കിലും എക്കാലവും ഫേസ്ബുക്ക് അല്‍പ്പം റൊമാന്റിക് ആണ്. എന്നാലിപ്പോള്‍ ഈ പ്രണയ അതിരുകള്‍ കൂടുതല്‍ വിശാലമാക്കാനുള്ള ഒരുക്കത്തിലാണ് സുക്കര്‍ബര്‍ഗ്. പങ്കാളികളെ തേടാനും പ്രണയിക്കാനും വിവാഹത്തിലെത്താനും സഹായിക്കുന്ന ഡേറ്റിങ് ആപ്പാണ് ഫെയ്സ്ബുക്ക് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. യുവതയ്ക്കിടയില്‍ ഫെയ്സ്ബുക്കിന്റെ പ്രചാരം ഇനിയും വര്‍ധിപ്പിക്കാനാവുമെന്നാണ് കരുതുന്നത്.

പുതിയ പ്രഖ്യാപനത്തോടെ ഫെയ്സ്ബുക്ക് ഓഹരിയില്‍ 1.1%ത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ഇടപെടല്‍ വെറുതെ വീഡിയോ കാണലും ചാറ്റുമായി ഒതുങ്ങുന്നത് കുറയ്ക്കാന്‍ ഡിസൈനില്‍ ഫെയ്സ്ബുക്ക് ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 2017 അവസാനത്തോടെ ഫെയ്സ്ബുക്കില്‍ ചിലവഴിക്കുന്ന സമയത്തില്‍ വലിയ ഇടിവുണ്ടായി. ഇതിനെ പുതിയ ആപ്പിലൂടെ മറികടക്കാനാവുമെന്നാണ് സുക്കര്‍ബര്‍ഗ് കരുതുന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഉള്ള ആലോചനയാണ് ഒടുവില്‍ പുതിയ ആപ്പിലൂടെ ഫെയ്സ്ബുക്ക് നടപ്പാക്കുന്നത്. ഹൃദയാകൃതിയില്‍ ചുവപ്പു നിറത്തിലുള്ള ലോഗോയാണ് പുതിയ ആപ്പിന്. ഡേറ്റിങിനുള്ള അഭിരുചികള്‍ക്കനുസരിച്ചായിരിക്കും ഫെയ്സ്ബുക്ക് പങ്കാളികളെ നിര്‍ദേശിക്കുന്നത്. ചേരുന്ന പ്രൊഫൈലുകള്‍ ഈ ആപ്പ് കണ്ടെത്തി നിര്‍ദേശം നല്‍കി.

pathram desk 1:
Related Post
Leave a Comment