ഡല്‍ഹി: മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം പ്രമാണിച്ച് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു കൂട്ടിയ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് രാഷ്ട്രപതി ഭവനില്‍ ചേരും. ഗ്രാമസ്വരാജ് ആശയത്തില്‍ അധിഷ്ടിതമായി നടപ്പാക്കേണ്ട പദ്ധതികളുടെ ആലോചന യോഗത്തിലുണ്ടാകും.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് യോഗത്തില്‍ പങ്കെടുക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കില്ല. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനി സാമിയും യോഗത്തില്‍ പങ്കെടുക്കും. വിവാദ പരാമര്‍ശങ്ങള്‍ തുടര്‍ച്ചയായി നടത്തുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിനും ക്ഷണമുണ്ട്. വിവാദ പരാമര്‍ശങ്ങളില്‍ ബിപ്ലവ് കുമാറിനെ പ്രധാനമന്ത്രി ദില്ലിയിലേക്ക് വിളിച്ച് വരുത്തി വിശദീകരണം തേടിയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Leave a Comment