പാലക്കാട്: സിനിമാ താരങ്ങള്‍ക്കെതിരേ സംസാരിച്ച മന്ത്രിക്ക് ജോയ് മാത്യുവിന്റെ വക ചുട്ട മറുപടി. വിനായകന് മികച്ച നടനുള്ള പുരസ്‌കാരം നല്കുമ്പോള്‍ വേദി പങ്കിടാന്‍ മടിച്ചവരാണ് സിനിമാ താരങ്ങളെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞതാണ് സംഭവങ്ങള്‍ക്ക് തുടക്കം. പാലക്കാട് ചിറ്റൂരില്‍ – കൈരളി, ശ്രീ തിയറ്ററുകളുടെ ഉദ്ഘാടന വേദിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ ക്ഷണിക്കാത്തത് കൊണ്ട് മാത്രമാണ് താന്‍ വിനായകന്റെ പരിപാടിക്ക് പോകാത്തതെന്നും പുരസ്‌കാരസമ്മാന ചടങ്ങില്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് പാര്‍ട്ടി എം.പി.യും എം.എല്‍. എ യുമായ നടന്മാരോടാണ് മന്ത്രി ആദ്യം ചോദിക്കേണ്ടതെന്നും ചടങ്ങില്‍ പങ്കെടുത്ത നടനും സംവിധായകനുമായ ജോയി മാത്യു മന്ത്രിയ്ക്ക് മറുപടി നല്‍കി. വിഷയം ചൂടുപിടിച്ചതോടെ തങ്ങള്‍ ജോയി മാത്യുവിനെ ക്ഷണിച്ചിരുന്നില്ലെന്നും ക്ഷണിച്ചിട്ട് വരാതിരുന്നവരെയാണ് താന്‍ ഉദ്ദേശിച്ചതെന്നും മറുപടി നല്‍കി മന്ത്രി വിഷയത്തില്‍ നിന്നും തലയൂരി.
Leave a Comment