വര്‍ഗ്ഗീയ വിഷം ചീറ്റിയ സരസ്വതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കാസര്‍കോട്: ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്ന് പ്രസംഗിച്ച വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സാധ്വി സരസ്വതിക്കെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തി സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതിനാണ് ബദിയടുക്ക് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. 295എ 153 506 മതവിദ്വേഷം പരത്തിയതിനാണ് കേസ്. നൗഫല്‍ ഉളിയത്തടുക്ക എന്നയാളുടെ പരാതിയിലാണ് നടപടി.

സമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷം പരത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബദിയടുക്ക സിപിഎം ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പ്രദേശത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഇടയാക്കിയെന്നും പരിപാടി നേരത്തെയുള്ള ഗൂഢാലോചനയുടെയും ആസൂത്രണത്തിന്റെയും ഭാഗമാണെന്നും പരാതിയില്‍ പറയുന്നു.

കാസര്‍കോട് ബദിയടുക്കയില്‍ നടന്ന വിരാറ്റ് ഹിന്ദു സമാജോത്സവം ഉദ്?ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശം. ‘ഒരു ലക്ഷം രൂപവരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍ വാങ്ങി എല്ലാ വീടുകളിലും വയ്ക്കണം. ലൗ ജിഹാദികള്‍ സ്ത്രീകളെ നോക്കിയാല്‍ അവരുടെ കഴുത്തു വെട്ടാന്‍ ഈ വാള്‍ ഉപയോഗിക്കണമെന്ന് സ്വാധി സരസ്വതി പറഞ്ഞു.

ഹിന്ദുക്കള്‍ ആയുധമെടുത്തു വിപ്ലവം നടത്തണം. എങ്കിലേ മതം മുന്നോട്ടു പോകുകയുള്ളൂ. ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മടിക്കുന്നവര്‍ അയോധ്യയിലെ ക്ഷേത്രം പൂര്‍ത്തിയാകുമ്പോള്‍ ജയ് ശ്രീരാം എന്നെങ്കിലും വിളിക്കും. ഇതിനായി നിയമസഭയില്‍ കാവിക്കൊടി പാറണമെന്നും അവര്‍ ആഹ്വാനം ചെയ്തു. സനാതന്‍ ധര്‍മ പ്രചാര്‍ സേവാ സമിതി എന്ന ഹിന്ദു സംഘടനയുടെ പ്രസിഡന്റാണു മധ്യപ്രദേശുകാരിയായ സാധ്വി.

Similar Articles

Comments

Advertismentspot_img

Most Popular