മരണമാസ് ഡയലോഗുമായി ടൈറ്റില്‍ ടീസര്‍ ”പറങ്കികളുടെ മുമ്പില്‍ തലയും കുനിച്ച് നിക്കാനക്കൊണ്ട് കുഞ്ഞാലീനെ കിട്ടൂല്ല.. അവസാനത്തെ തുള്ളി ചോര പൊടിയണവരെ കുഞ്ഞാലി മരക്കാറുണ്ടാകും”

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാറുടെ ടൈറ്റില്‍ പുറത്തിറക്കി. മരക്കാര്‍, അറബിക്കടിലിന്റെ സിംഹമെന്ന ടാഗ് അന്വര്‍ത്ഥമാക്കുന്ന കിടിലന്‍ മരക്കാര്‍ ഡയലോഗുമായാണ് ടീസര്‍ പുറത്തെത്തിയിരിക്കുന്നത്.

”പറങ്കികളുടെ മുമ്പില്‍ കൈയ്യും കെട്ടി തലയും കുനിച്ച് നിക്കാനക്കൊണ്ട് ഇങ്ങക്ക് ഈ കുഞ്ഞാലീനെ കിട്ടൂല്ല, മണ്ണിന്റെയും പെണ്ണിന്റെയും മാനം കാക്കാനായിട്ട് കൈയ്യത്തണ്ടേല് ബലവും ഖല്‍ബിന്റെ ഉസിരും കാക്കണ മനിസന്‍മാരെയാണ് തമ്പുരാനെ ആമ്പിള്ളേര്‍ എന്ന് വിളിക്കണത്.”

”അറാംപിറപ്പ് കാണിക്കണവന്റെ കൈത്ത് വെട്ടാന്‍ കരുത്തും നാടിന് വേണ്ടീട്ട് ചോര വീത്താനും ചങ്കുറപ്പുമുള്ള നാല് ചെറു ബാല്യക്കാരെ ഞമ്മടെ കൂടെ ഉണ്ടെങ്കി മാത്രം മതി സാമൂതിരി തമ്പുരാനെ കുഞ്ഞാലി പറങ്കികളെ ഈ മണ്ണില്‍ കാലു കുത്താന്‍ വീടൂല്ല..”അങ്ങനെ നീളുന്ന ഡയലോഗ് അവസാനിക്കുന്നത് ഇങ്ങനെയാണ്.

”പടയ്ക്ക് പുറപ്പെടുന്ന പടയാളിക്ക് ജാതീം മതവും ഒന്നുമില്ല തമ്പുരാനെ.. .ഹിന്ദുവിന്റെയും ഇസ്ലാമിന്റെയും ഇസത്ത് പിറന്ന വീണ മണ്ണിന്റെ ഇസത്താണ്. ഒരു വാക്ക് മാത്രം കുഞ്ഞാലി തരാം ..പടക്കളത്തില്‍ ഞമ്മടെ മുന്നില് ആരും മരിച്ച് വീഴൂല്ല. അവസാനത്തെ തുള്ളി ചോര ഞമ്മടെ മേത്തൂന്ന് പൊടിയണവരെ ഇങ്ങടെ കൂടെ ഈ കുഞ്ഞാലി മരക്കാറുണ്ടാകും.”

സാമൂതിരിയോട് കുഞ്ഞാലി മരക്കാര്‍ പറയുന്ന സംഭാഷണം ചിത്രത്തില്‍ മോഹന്‍ലാലിന്റെ മാസ് ഡയലോഗുകളില്‍ ഒന്നാണ്. സാമൂതിരിയുടെ നാവിക തലവനായ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ഇതിഹാസ ജീവിതമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ട് വെള്ളിത്തിരയിലെത്തിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular