ശ്രേയസ് കൊടുങ്കാറ്റ് ആഞ്ഞടിച്ചു,കൊല്‍ക്കത്തയ്ക്കെതിരേ ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍

ന്യൂഡല്‍ഹി: ഗൗതം ഗംഭീര്‍ സ്ഥാനമൊഴിഞ്ഞ ശേഷം ഡല്‍ഹിയുടെ കപ്പിത്താനായി ചുമതലയേറ്റ ശ്രേയസ് അയ്യരും ഇന്ത്യന്‍ ജൂനിയര്‍ പ്രതിഭാസം പൃഥ്വി ഷായുടെ ബാറ്റിങ് വെടിക്കെട്ടില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍. ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡയിത്തല്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു.

ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ കോളിന്‍ മണ്‍റോയും പൃഥ്വിഷായും മികച്ച തുടക്കം നല്‍കിയ ഡല്‍ഹിക്ക് പിന്നീടെത്തിയ ശ്രേയസ് അയ്യരും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഉഗ്രന്‍ പിന്തുണ നല്‍കി. 10 സിക്‌സറുകളും മൂന്ന് ബൗണ്ടറികളുമടക്കം 40 ബോളില്‍ നിന്ന് 93 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍.

വമ്പന്‍ ബോളിങ് നിരയെ കൂസലില്ലാതെ നേരിട്ട് അര്‍ധ സെഞ്ച്വറി നേടിയ പൃഥ്വി ഷാ 44 ബോളില്‍ നിന്ന് ഏഴ് ബൗണ്ടറികളും ഒരു സിക്‌സുമടക്കം 62 റണ്‍സെടുത്തു. പിയൂഷ് ചൗള, ശിവം മാവി, ആ്‌ന്ദ്രെ റസല്‍ എന്നിവരാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി വിക്കറ്റുകള്‍ നേടിയത്.

pathram desk 2:
Related Post
Leave a Comment