ആ ചെയ്തത് തെറ്റാണ്.. ശിക്ഷ അതിലും കടുത്തുപോയി…ഡിവില്ല്യേഴ്‌സ്

പന്ത് ചുരണ്ടല്‍ വിവാദത്തെകുറിച്ച് ഇതില്‍ അഭിപ്രായവുമായി ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ല്യേഴ്‌സ്. ക്രക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവമാണ് പന്ത് ചുരണ്ടല്‍ വിവാദം. സംഭവം ഗുരുതരമായ തെറ്റാണെന്ന് ഡിവില്ല്യേഴ്‌സ് പറയുന്നു. അങ്ങനെയെങ്കിലും ശിക്ഷ കടുത്തുപോയെന്നും താരം അഭിപ്രായപ്പെട്ടു.
സംഭവം പുറത്തുവന്നിട്ട് നാളുകള്‍ കുറെ ആയെങ്കിലും ഡിവില്ല്യേഴ്‌സ് ആദ്യമായാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത്. ‘ ശരിയാണ്, ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത വലിയൊരു കുറ്റമായിരുന്നു അത്, എന്നാല്‍ അതിന് അവര്‍ക്ക് ലഭിച്ച ശിക്ഷ അല്‍പ്പം കടുത്തുപോയി. അവരുടെ കാര്യത്തില്‍ എനിക്ക് ശരിക്കും സങ്കടമുണ്ട്, പ്രത്യേകിച്ചും സ്മിത്തിന്റെ. ഇത്ര കടുത്ത ശിക്ഷ വേണ്ടിയിരുന്നില്ല.’ ദക്ഷിണാഫ്രിക്കന്‍ താരം പറഞ്ഞു. വിവാദ സംഭവമുണ്ടായ പരമ്പര തന്റെ കരിയറിലെ തന്നെ മികച്ചവയില്‍ ഒന്നായിരുന്നെന്നും, ഓസ്‌ട്രേലിയയ്‌ക്കെതിരെ തങ്ങള്‍ നേടിയ ആധിപത്യം ഒത്തിരി സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയായിരുന്നു കുപ്രസിദ്ധമായ പന്ത് ചുരണ്ടല്‍ വിവാദം അരങ്ങേറിയത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും, കാമറോണ്‍ ബാങ്ക്രോഫ്റ്റും ചേര്‍ന്ന് പന്തില്‍ കൃതിമം കാണിച്ചതും തുടര്‍ന്ന് കുറ്റക്കാരെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ മൂവര്‍ക്കും വിലക്ക് നല്‍കിയതും ക്രിക്കറ്റിനെ മൊത്തത്തില്‍ നാണം കെടുത്തി. സ്മിത്തിനും, വാര്‍ണറിനും ഒരു വര്‍ഷം വീതവും, കാമറോണ്‍ ബാങ്ക്രോഫ്റ്റിന് 9 മാസത്തേയും വിലക്കായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ വിധിച്ചത്.

pathram:
Leave a Comment