കെ എം മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണ്, എല്‍ഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ല, ബിനോയ് വിശ്വം

ചെങ്ങന്നൂര്‍: കെ എം മാണിയെ എല്‍ഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ലെന്ന് ബിനോയ് വിശ്വം. മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണെന്നും എല്‍ഡിഎഫിന്റെ രാഷ്ട്രീയ മൂല്യങ്ങളോട് ചേരുന്നതല്ല മാണിയുടെ സമീപനമെന്നും ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫ് മുന്നണിയുടെ നയമാണ് മാണി പിന്‍തുടരുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
എല്‍ഡിഎഫിലേക്ക് പുതിയ ഘടകക്ഷികളെ ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞിരുന്നു. ചെങ്ങന്നൂരിലെ വിജയ പരാജയങ്ങള്‍ തീരുമാനിക്കാനുള്ള കഴിവ് മാണിക്കില്ല. ശക്തി ഉണ്ടെങ്കില്‍ മാണി തെളിയിക്കട്ടെയെന്നും കാനം പറഞ്ഞിരുന്നു. ആരുടെയും വോട്ട് വേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും കാനം വ്യക്തമാക്കിയിരുന്നു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെ.എം.മാണിയുടെ സഹായം വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. മാണിയില്ലാതെയാണു ചെങ്ങന്നൂരില്‍ ജയിച്ചിട്ടുള്ളതെന്നും യുഡിഎഫില്‍ നിന്ന് പിണങ്ങിവരുന്നവരെയെല്ലാം എടുക്കാനിരിക്കുകയല്ല എല്‍ഡിഎഫ് എന്നും കാനം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി കോടിയേരിയും, കെ.എം മാണിയും രംഗത്തെത്തുകയായിരുന്നു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് കാനത്തിന് പറയാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യം തീരുമാനിക്കേണ്ടത് എല്‍ഡിഎഫ് സംസ്ഥാന സമിതിയാണ്. ഒരു ഘടകക്ഷിക്ക് മാത്രമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ എല്ലാവരുടേയും വോട്ടുകള്‍ സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു

pathram:
Related Post
Leave a Comment