കുഞ്ഞിന്റെ ബുദ്ധികുറയാന്‍ കാരണം അമ്മ… അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ തീര്‍ച്ചയായും വായിക്കണം

ജനിക്കാന്‍ പോകുന്ന കുഞ്ഞ് ബുദ്ധിമാന്മാരും മിടുക്കരും ആകണം എന്നാണ് എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാവരും ഒരേപോലെ മിടുക്കരാകണം എന്നില്ല എന്നതാണ് സത്യം. കുഞ്ഞിന് ബുദ്ധികുറയാന്‍ കാരണാകുന്നത് സ്വന്തം അമ്മതന്നെയാണെങ്കിലോ? അതെ അറിയാതെയെങ്കിലും കുഞ്ഞിന്റെ ബുദ്ധികുറയാന്‍ കാരണമാകുന്നത് സ്വന്തം അമ്മ ആവാം എന്നാണ് പുതിയ പഠനം പറയുന്നത്.

അത് എങ്ങനെ എന്നല്ലെ… വില്ലന്‍ മറ്റാരുമല്ല. അമ്മമാരുടെ മധുരപ്രിയം തന്നെ. കുട്ടികള്‍ മധുരം കൂടുതല്‍ കഴിക്കുന്നതു മൂലമോ അവരുടെ അമ്മമാര്‍ ഗര്‍ഭകാലത്ത് മധുരം കൂടുതല്‍ കഴിച്ചതു കാരണമോ കുട്ടികളില്‍ ബുദ്ധികുറയാമെന്നാണ് പുതിയ പഠനം പറയുന്നത്.
ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തില്‍, പ്രോസസ് ചെയ്ത ഭക്ഷണങ്ങളും മധുരപാനീയങ്ങളും സോഡയും ഗര്‍ഭകാലത്തു കഴിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് ഓര്‍മശക്തിയും ബുദ്ധിശക്തിയും കുറവാണെന്നു കണ്ടു. ഈ കുട്ടികള്‍ക്ക് കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും വാക്കുകള്‍ പ്രയോഗിക്കാനുള്ള കഴിവും കുറവാണ്.
രക്ഷിതാക്കളില്‍ നിന്നുപകര്‍ന്നു കിട്ടിയ ഇത്തരത്തിലുള്ള ഭക്ഷണശീലം പിന്തുടരുന്ന കുട്ടികള്‍ക്കും ബുദ്ധികുറവാണ്. എന്നാല്‍ പഴങ്ങള്‍ ധാരാളം കഴിച്ച അമ്മമാര്‍ക്കും അവരുടെ മക്കള്‍ക്കും ബുദ്ധിപരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചു.
പഴങ്ങള്‍ കൂടുതല്‍ കഴിച്ചവരില്‍ ആരോഗ്യകരമായ പഞ്ചസാര അടങ്ങിയതിനാല്‍ പരീക്ഷയില്‍ മികച്ച സ്‌കോര്‍ നേട!ാനായി എന്ന് പഠനത്തില്‍ പറയുന്നു.
ഒരു ദിവസം പത്ത് ടീസ്പൂണിലധികം പഞ്ചസാര കഴിക്കരുതെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നിര്‍ദേശിക്കുന്നത്. പഞ്ചസാര കൂടുതല്‍ അടങ്ങിയ ഭക്ഷണം പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകും.
അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെ!ഡിസിനില്‍ ഈയാഴ്ച പ്രസിദ്ധീകരിച്ച പഠനം പറയുന്നത് മധുരം കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ ഒരു കുഞ്ഞ് ജനിക്കുന്നതിനു മുന്‍പേതന്നെ തുടങ്ങുന്നു എന്നാണ്.

pathram:
Leave a Comment