ടൊയോട്ട യാരിസ് ബുക്കിങ് ആരംഭിച്ചു: മേയില്‍ വാഹനം നിരത്തിലിറങ്ങും

കൊച്ചി: മുന്‍നിര വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ പുതിയ മോഡല്‍ ആയ ‘യാരിസ്’ ന്റെ പ്രീ ലോഞ്ച് ബുക്കിംഗ് ആരംഭിച്ചു . ഉപഭോക്താക്കള്‍ക്ക് രാജ്യത്തെവിടെയുമുള്ള ടൊയോട്ടയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ യാരിസ് ബുക്കുചെയ്യാം. വാഹനം മെയ് മാസം വിതരണം ആരംഭിക്കും. ഡല്‍ഹിയില്‍ നടന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ ആണ് പുതിയ മോഡല്‍ ആയ യാരിസ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ടൊയോട്ടയുടെ ഇടത്തരം ഹൈ ക്ലാസ്സ് സെഡാനായ യാരിസിന് മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ ഉണ്ട്. പ്രധാനമായും നാല് വാരിയന്റുകളായാണ് യാരിസ് വിപണിയില്‍ എത്തിയിരിക്കുന്നത്. വില 8,75000 മുതല്‍ 14,07,000/ വരെയാണ്.

”ഒരു സെഡാനെന്ന നിലയില്‍, അതിന്റെ ക്ലാസ്സിനെക്കാള്‍ ഗുണനിലവാരമുയര്‍ത്താന്‍ ആണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കള്‍ക്ക് സാധാരണ ഈ സെഗ്മെന്റില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മൂല്യവര്‍ദ്ധിത സൗകര്യങ്ങളിലാണ് ലോകോത്തര സെഡാനായ യാരീസില്‍ ടൊയോട്ട ഒരുക്കിയിരിക്കുന്നത് അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ യാരിസിനെ അംഗീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു”. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ എന്‍ രാജ വ്യക്തമാക്കി. ടൊയോട്ട യാരിസിന്റെ ബുക്കിംഗ് ആരംഭിച്ചതായി അറിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”എല്ലാ ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ലും ടൊയോട്ട യാരിസ് പ്രദര്‍ശിപ്പിക്കുന്നുണ്ട് . ടെസ്റ്റ് െ്രെഡവിന് വേണ്ടി ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൊയോട്ടയുടെ പ്രഖ്യാപിത നയമായ (ഝഉഞ)ക്വാളിറ്റി, ഈട്, ഗുണമേന്മ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഏറ്റവും നൂതനമായ ഡിസൈനില്‍ ലോകോത്തര മോഡല്‍ ആയ ഈ രണ്ടാം നിര ആഡംബര സെഡാന്‍ നിര്‍മിച്ചിരിക്കുന്നത്. മറ്റ് ഹൈക്ലാസ്സ് വാഹനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ വ്യത്യസ്തമായ ഡിസൈന്‍, വിശാലമായ ഉള്‍വശം, മികച്ച ഗുണമേന്മ, ഉയര്‍ന്ന യാത്രാ സുഖം എന്നിവയും യാരിസ് വാഗ്ദാനം ചെയ്യുന്നു.
ഈ കാറ്റഗറി വാഹനങ്ങളുടെ ശ്രേണിയില്‍ ഏറ്റവും മികച്ച സുരക്ഷാ സൗകര്യങ്ങള്‍ ആണ് ടൊയോട്ട യാരിസ്സില്‍ ഒരുക്കിയിരിക്കുന്നത്. െ്രെഡവര്‍, പാസഞ്ചര്‍ എയര്‍ ബാഗ്ഗുകളെ കൂടാതെ സൈഡ് എയര്‍ ബാഗ്ഗുകള്‍, വിന്‍ഡോ ഷീല്‍ഡ് എയര്‍ ബാഗ്ഗുകള്‍, കാല്‍ മുട്ടിനുള്ളവ തുടങ്ങി ഏഴ് എസ്.ആര്‍.എസ് എയര്‍ ബാഗ്ഗുകളാണ് യാരിസിന്റെ സുരക്ഷ ഒരുക്കിയിരിക്കുന്നത്.

ടയര്‍ പ്രഷര്‍ മോണിറ്ററിങ് സംവിധാനമാണ് മറ്റൊരു പ്രത്യേകത. ആന്റി ലോക്കിങ് ബ്രേക്കിംഗ് സംവിധാനം ഉള്ള വാഹനത്തിന്റെ നാല് വീലുകളിലും ഡിസ്‌ക് ബ്രേക്ക് ആണ് ഉള്ളത്. ഫ്രണ്ട് പാര്‍ക്കിങ് സെന്‍സര്‍, 60:40 സ്പ്ലിറ്റ് റിയര്‍ സീറ്റുകള്‍. അഡ്ജസ്റ്റ് ചെയ്യാവുന്ന റിയര്‍ ഹാന്‍ഡ് റെസ്റ്റുകള്‍ തുടങ്ങിയവയും ഉണ്ട്.

പവര്‍ െ്രെഡവര്‍ സീറ്റ്, ഫ്യുല്‍ സേവിങ് കാല്‍കുലേറ്റര്‍ , സ്മാര്‍ട്ട് ഫോണ്‍ കണക്ട് ചെയ്യാവുന്ന ടച് സ്‌ക്രീനോടുകൂടിയ നാവിഗേഷന്‍, ഓഡിയോ സംവിധാനം, പാര്‍ക്കിംഗ് സെന്‍സര്‍ ഡിസ്‌പ്ലേ തുടങ്ങിയ നൂതന സംവിധാനങ്ങളും ടൊയോട്ട യാരിസില്‍ ഒരുക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് ഹെഡ് ലാമ്പുകള്‍, മുന്‍ വശത്തും പുറകിലും ഉള്ള ഫോഗ് ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഡോര്‍ സെന്‍സിംഗ് അണ്‍ലോക്ക് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളും യാരിസില്‍ ഉണ്ട്

1.5ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായെത്തുന്ന യാരിസിന് 6സ്പീഡ് മാനുവല്‍, 7സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുകളാണുള്ളത്. രാജ്യത്തുടനീളം വാഹനത്തിന്റെ എക്‌സ് ഷോറൂം വില ടൊയോട്ട ഏകീകരിച്ചിട്ടുണ്ട്. 50,000 രൂപയാണ് ബുക്കിങ് തുക. കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.toyotabharat.com/ സന്ദര്‍ശിക്കുക

pathram:
Related Post
Leave a Comment