കുടുംബ പ്രശ്‌നങ്ങള്‍ കാരണം വിവാദത്തില്‍ പെട്ട താരമാണ് മുഹമ്മദ് ഷമി. ഈ പ്രശ്‌നങ്ങള്‍ ,മിയുടെ കളിയെയും ബാധിച്ചതായാണ് കോച്ചിന്റെ വെളിപ്പെടുത്തല്‍. ഷമിയുടെ മോശം പ്രകടനത്തിന് പിന്നിലെ കാരണം കുടുംബപ്രശ്നങ്ങളാണെന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ബൗളിംഗ് കോച്ച് ജെയിംസ് ഹോപ്സ് പറയുന്നു. പ്രശ്നങ്ങള്‍ കാരണം ഷമിക്ക് കളിയില്‍ ശ്രദ്ധ കൊടുക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ട്. പല കളിക്കാരും ക്രിക്കറ്റിനെ മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കുന്ന ഉപാധിയായി കാണാറുണ്ട്. കളിക്കാനിറങ്ങുന്നതിന് മുന്‍പ് മറ്റ് പ്രശ്നങ്ങള്‍ മാറ്റിവെച്ചാണ് പലരും കളത്തിലിറങ്ങുന്നത്’.
അടുത്തിടെ ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാളായിരുന്നു മുഹമ്മദ് ഷമി. 3 കോടി രൂപയ്ക്ക് ഡല്‍ഹിയിലെത്തിയ ഷമിയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ നാലു മത്സരങ്ങളില്‍ നിന്ന് 3 വിക്കറ്റ് മാത്രമാണ് ഷമി നേടിയത്. അവസാന മത്സരത്തില്‍ അവേശ് ഖാനായിരുന്നു ഷമിയ്ക്ക് പകരം ഡല്‍ഹിക്കായി മത്സരത്തിനിറങ്ങിയത്. കൊല്‍ക്കത്തയുമായാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. പോയന്റ് പട്ടികയില്‍ ഏറ്റവും അവസാനമാണ് ഡല്‍ഹി. നേരത്തെ ടീമിന്റെ തോല്‍വികളില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചിരുന്നു.
ഷമിയും കുടുംബവും തന്നെ ഉപദ്രവിക്കാറുണ്ടെന്നാരോപിച്ച് ഭാര്യ ഹസിന്‍ ജഹാന്‍ താരത്തിനെതിരെ രംഗത്തുവന്നിരുന്നു. ഗാര്‍ഹിക പീഡനത്തിലെ പല വകുപ്പുകളില്‍ പെടുത്തിയാണ് ജഹാന്റെ പരാതിയില്‍ പൊലീസ് ഷമിക്കെതിരേയും കുടുംബത്തിനെതിരേയും കേസെടുത്തിരിക്കുന്നത്. മെയ് നാലിനാണ് കേസ് വീണ്ടും കേള്‍ക്കുന്നത്. ഷമി, അമ്മ അഞ്ജുമാന്‍ അരേ ബീഗം, സഹോദരി സബീനാ അഞ്ജും, സഹോദരന്‍ മുഹമ്മദ് ഹസീബ് അഹമ്മദ്, ഇയാളുടെ ഭാര്യ ഷമ പര്‍വീണ്‍ എന്നിവര്‍ക്കെതിരെ ചൊവ്വാഴ്ച രാവിലെയാണ് ജഹാന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. മാര്‍ച്ച് 8നായിരുന്നു ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
Leave a Comment