നഴ്സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മാനേജ്‌മെന്റുകള്‍ കോടതിയിലേക്ക്, രോഗികളില്‍ നിന്ന് 120 ശതമാനം വരെ അധികം നിരക്ക് ഈടാക്കേണ്ടി വരുമെന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വേതനം നല്‍കാനാവില്ലെന്ന് മാനേജ്‌മെന്റുകള്‍ വീണ്ടും വ്യക്തമാക്കി. മാനേജ്‌മെന്റുകള്‍ ഇക്കാര്യം തൊഴില്‍ മന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ഇക്കാര്യം ഹൈക്കോടതിയില്‍ അവതരിപ്പിക്കാനും തീരുമാനമായി.

നഴ്സുമാര്‍ക്കടക്കം ആശുപത്രി ജീവനക്കാര്‍ക്കെല്ലാം വേതനം വര്‍ദ്ധിപ്പിച്ച് നല്‍കിയാല്‍ രോഗികളില്‍ നിന്ന് 120 ശതമാനം വരെ അധികം നിരക്ക് ഈടാക്കേണ്ടി വരുമെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. ഈ വാദത്തില്‍ ഊന്നി നിന്നാണ് വേതന വര്‍ദ്ധനവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ വീണ്ടും നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.

ആശുപത്രികളെ അവിടുത്തെ കിടത്തി ചികിത്സയ്ക്കുളള സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ പല ഗ്രേഡുകളാക്കി തിരിച്ചായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വേതന വര്‍ദ്ധനവ് എന്ന ഉത്തരവിറക്കിയത്. 20000 രൂപ മുതല്‍ 30000 രൂപ വരെയാണ് അടിസ്ഥാന വേതനമായി നിശ്ചയിച്ചിരുന്നത്. ഇതിനെതിരെ നേരത്തേ തന്നെ മാനേജ്‌മെന്റ് അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. ഇത് നല്‍കാനാവില്ലെന്ന് അവര്‍ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു.

pathram desk 2:
Leave a Comment