ആ കുറ്റബോധം പിന്നീട് പ്രണയമായി മാറി, യഥാര്‍തഥ പ്രണയകഥ വെളിപ്പെടുത്തി അജിത്ത്

കൊച്ചി: തെന്നിന്ത്യയിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന താരജോഡികളാണ് അജിത്ത്-ശാലിനി. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച അമര്‍ക്കളം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവമാണ് ഇരുവരെയും പ്രണയത്തിലാക്കുന്നത്.

അമര്‍ക്കളത്തില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ ശാലിനി തന്റെ 12 ആം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. കാതലുക്ക് മരിയാദൈ എന്ന ചിത്രത്തിലെ ഹിറ്റ് പ്രകടനത്തിന് ശേഷമായിരുന്നു അത്. എന്നാല്‍ പരീക്ഷയായതിനാല്‍ സംവിധായകന്‍ ശരണിന്റെ ക്ഷണം ശാലിനി നിരസിച്ചു. എന്നാല്‍ തന്റെ ചിത്രത്തിലേക്ക് ശാലിനിയും അജിത്തും വേണമെന്ന നിര്‍ബന്ധത്തിലായിരുന്നു സംവിധായകന്‍ ശരണ്‍. അങ്ങനെ അജിത്ത് ശാലിനിയെ ഇതേ ആവശ്യം പറഞ്ഞ് വിളിച്ചു. ശാലിനി വീണ്ടും പരീക്ഷാ കാരണം പറഞ്ഞ് അമര്‍ക്കളത്തിലേക്കുള്ള ക്ഷണം നിരസിച്ചപ്പോള്‍ പരീക്ഷ കഴിയുന്നത് വരെ ശാലിനിക്ക് വേണ്ടി ഷൂട്ടിങ്ങ് നീട്ടിവെക്കുകയായിരുന്നു.

അപ്പോഴേക്കും കാതല്‍ മന്നന്‍ എന്ന ചിത്രം റിലീസായിരുന്നു. ചിത്രത്തിന്റെ പ്രിമിയര്‍ കാണാന്‍ വന്നപ്പോഴാണ് ശാലിനിയും അജിത്തും ആദ്യമായി തമ്മില്‍ കാണുന്നത്. അന്ന് ശാനിലി മുടി ചുരുട്ടിയിട്ടാണ് വന്നത്. എന്നാല്‍ അജിത്ത് ശാലിനിയോട് ഈ ലുക്ക് ചേരുന്നില്ലെന്ന് തുറന്നുപറഞ്ഞു.
ഇത് കേട്ട് അനിഷ്ട തോന്നിയ ശാലിനിയുടെ മുഖം കണ്ടപ്പോള്‍ തന്നെ അജിത്ത് പറഞ്ഞ് ഇത് തറ്റായ രീതിയില്‍ എടുക്കരുതെന്നും കാതലുക്ക് മരിയാദയിലെ ലുക്കാണ് ചേരുന്നതെന്നും പറഞ്ഞു. അജിത്തിന്റെ ഈ സത്യസന്ധതയാണ് തനിക്കിഷ്ടമായതെന്ന് ശാലിനി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment