പിറന്നാള്‍ ദിനത്തില്‍ സച്ചിനെ ക്ലീന്‍ ബൗള്‍ഡ് ആകുന്ന വീഡിയോ പോസ്റ്റ് ചെയ്യ്ത് ക്രിക്കറ്റ് ഓസ്ട്രേലിയ,അതേ നാണയത്തില്‍ തിരിച്ചടിച്ച് ആരാധകര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ന് 45ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും മുന്‍ താരങ്ങളും ആരാധകരുമെല്ലാം താരത്തിനു ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ്. സച്ചിനു ആദരവുമായി ഐ.പി.എല്ലും വീഡിയോ പുറത്തു വിട്ട് രംഗത്തെത്തിയിരുന്നു. അതേസമയം തന്നെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു പിറന്നാള്‍ ആശംസ വീഡിയോ വിവാദത്തിലകപ്പെട്ടിരിക്കുന്നത്.

ഓസീസിന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ ഡാമിയന്‍ ഫ്‌ളെമിങ്ങും ഏപ്രില്‍ 24ന് തന്നെയാണ് ജനിച്ചത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഫ്‌ളെമിങ്ങിന് ആശംസകള്‍ അറിയിച്ച് ട്വീറ്റ് ചെയ്ത വീഡിയോയാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ഫ്‌ളെമിങ്ങിന്റെ ബൗളില്‍ സച്ചിന്‍ ക്ലീന്‍ ബൗള്‍ഡാകുന്ന വീഡിയോ ട്വീറ്റ് ചെയ്താണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിറന്നാളാശംസകള്‍ നേര്‍ന്നിരിക്കുന്നത്. 2000 ത്തില്‍ പെര്‍ത്തില്‍ നടന്ന ഏകദിന മത്സരത്തില്‍ നിന്നുള്ളതാണ് വീഡിയോ.

എന്നാല്‍ ട്വീറ്റിനെതിരെ രംഗത്തെത്തിയ ആരാധകര്‍ തകര്‍പ്പന്‍ മറുപടികളാണ് പോസ്റ്റിനു നല്‍കിയിട്ടുള്ളത്. സച്ചിന്‍ ഫ്ളെമിങ്ങിനെ സിക്സര്‍ പറത്തുന്ന വീഡിയോ സഹിതമാണ് ചിലരുടെ മറുപടികള്‍. ‘എത്ര വിലക്ക് കിട്ടിയാലും കാര്യമില്ല ഓസീസ് ഒരിക്കലും മാറാന്‍ പോകുന്നില്ലെന്നായിരുന്നു ശശാങ്ക് എന്നയാളുടെ മറുപടി.

സച്ചിനെ ബൗള്‍ഡ് ചെയ്യുന്നതല്ലാതെ വേറെ വീഡിയോയെന്നും ആശംസകളറിയിച്ച ഇടാനില്ലെയെന്നും ചിലര്‍ ചോദിക്കുന്നു. ട്വീറ്റുകള്‍ കാണാം.

pathram desk 2:
Related Post
Leave a Comment