സായ് പല്ലവി എന്തിന് എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നറിയില്ല,തുറന്നു പറച്ചിലുമായി തെലുങ്ക് നടന്‍

കൊച്ചി:മലയാളിയല്ലെങ്കിലും തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സായ് മലയാളി പ്രേഷകരുടെ മനസ് കീഴടക്കി. മലയാളത്തിലെ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം സായ് പതുക്കെ തമിഴിലേക്കും തെലുങ്കിലേക്കും ചുവടുമാറ്റുകയായിരുന്നു.

എന്നാല്‍ സഹതാരങ്ങളോട് സായ് ഇടയ്ക്ക് കലഹിക്കുകയാണെന്ന തരത്തില്‍ തെന്നിന്ത്യയില്‍ നിന്നും പരാതികള്‍ വരുന്നുണ്ട്. കൂടെ അഭിനയിക്കുന്ന താരങ്ങള്‍ക്ക് സഹിക്കാനാവാത്ത പെരുമാറ്റമാണ് സായിയുടേതെന്ന ആരോപണവുമായി നടന്‍ നാഗശൗര്യ കുറച്ച് കാലം മുന്‍പ് രംഗത്തെത്തിയിരുന്നു. എല്‍ വിജയ് സംവിധാനം ചെയ്യുന്ന കാരുവില്‍ നാഗശൗര്യയാണ് സായിയുടെ നായകന്‍. കാരു, ഏപ്രില്‍ 27 ന് ദിയ എന്ന പേരില്‍ പുറത്തിറങ്ങുകയാണ്.

ഇതുപോലെത്തന്നെ മിഡില്‍ ക്ലാസ് അബ്ബായിയുടെ ചിത്രീകരണത്തിനിടെ സായി പല്ലവി നായകന്‍ നാനിയോട് ദേഷ്യപ്പെട്ടെന്നും ഇതേത്തുടര്‍ന്ന് ഷൂട്ടിങ് സെറ്റില്‍ നിന്നും നാനി ഇറങ്ങിപ്പോയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ഇതിനിടെ ദിയ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയില്‍ സായിയോട് വീണ്ടും നാഗശൗര്യയുടെ ആരോപണങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുകയുണ്ടായി. വളരെ നിഷ്‌കളങ്കമായാണ് താരം അതിനോട് പ്രതികരിച്ചത്.

‘സത്യമായിട്ടും എനിക്ക് നൗഗശൗര്യയുമായി യാതൊരു പ്രശ്നങ്ങളുമില്ല. വളരെ നല്ല നടനാണ് അദ്ദേഹം. പക്ഷേ അദ്ദേഹം എന്തുകൊണ്ട് എനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നറിയില്ല. എന്റെ ജോലി അല്ലാതെയുള്ള കാര്യങ്ങളൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. ഞാന്‍ എന്ത് അഹങ്കാരമാണ് സെറ്റില്‍ കാണിച്ചതെന്നറിയാന്‍ നാഗശൗചര്യ വിളിച്ചിരുന്നു. പക്ഷേ അദ്ദേഹം കോളെടുത്തില്ല. എന്റെ കൂടെ ജോലി ചെയ്ത ആരുമായും എനിക്ക് പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല’- സായ് പല്ലവി പറഞ്ഞു.

pathram desk 2:
Related Post
Leave a Comment