മലയാളത്തിന്റെ പ്രിയ ഗായിക കെഎസ് ചിത്രയുടെ പുതിയ ഫോട്ടോസ് വൈറലാകുന്നു. സംഗീത സംവിധായകന്‍ ശരത് നയിക്കുന്ന ചിത്രശലഭങ്ങള്‍ എന്ന മ്യൂസിക് കണ്‍സര്‍ട്ടില്‍ പങ്കെടുക്കാന്‍ യുഎസില്‍ എത്തിയ ചിത്രചേച്ചി കൂളിങ് ഗ്ലാസ് ധരിച്ചാണ് പാപ്പരാസികള്‍ക്ക് മുന്നില്‍ നിന്നത്. കൂടെ ശരത്, കെകെ നിഷാദ്, രൂപ രേവതി എന്നിവരും ഉണ്ടായിരുന്നു. ചുരിദാറിട്ട് വിമാനത്താവളത്തില്‍ നില്‍ക്കുന്ന ചിത്രമാണ് എല്ലാവരുടെയും മനസ്സ് കീഴടക്കിയിരിക്കുന്നത്.
ചിത്രശലഭങ്ങള്‍ എന്ന സംഗീത നിശയില്‍ ചിത്രയുടെ സാന്നിദ്ധ്യം ഉണ്ടെന്നറിഞ്ഞ് നിരവധിപ്പേരാണ് എത്തിയത്. ചിത്രയുടെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളായ പാടറിയേ പഠിപ്പറിയേ, കണ്ണാളനേ തുടങ്ങിയ ഗാനങ്ങള്‍ക്ക് നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചത്. വീഡിയോകള്‍ ചിത്ര തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
Leave a Comment