പെണ്ണുകെട്ടിക്കാന്‍ നോക്കുന്നവരോട് ഉണ്ണിമുകുന്ദന് പറയാനുള്ളത് ദേ ഇതാണ്

കൂട്ടുകാര്‍ എന്നെ പിടിച്ചു കെട്ടിക്കാന്‍ പല തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം പറഞ്ഞത്. കല്യാണം കഴിക്കാതെ പിടിച്ചു നില്‍ക്കുന്നതിന് വേണ്ടി പല നമ്പറുകളും ഇറക്കുന്നുണ്ട്. എന്റെ തീരുമാനം വിവാഹം ഉടനെ വേണ്ടാ എന്നാണ്. വിവാഹം ഒരു അഞ്ചു വര്‍ഷത്തിനു ശേഷം മതിയെന്നും താരം പറയുന്നു.

സിനിമ നടനാകുന്നതിന് എന്നെ പ്രേരിപ്പിച്ചത് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കണ്ട ഹൃത്വിക്ക് റോഷന്റെ സിനിമയാണ്. ഗുജറാത്തിലാണ് ഞാന്‍ പത്താം ക്ലാസില്‍ വരെ പഠിച്ചത്. അവിടെ വെച്ചാണ് സിനിമാ മേഖലയിലേക്ക് കടന്നു വരണമെന്ന ആഗ്രഹം തോന്നിയത്. ബോളിവുഡിലെ താരമായി മാറണമെന്ന മോഹവുമുണ്ട്.

തെലുങ്കില്‍ രണ്ടു സിനിമകള്‍ ഹിറ്റായി മാറിയതോടെ അവിടെ നിന്നും നിരവധി ഓഫറുകള്‍ വരുന്നുണ്ട്. ഹിന്ദിയില്‍ നിന്നും ചില ഓഫറുകള്‍ ഉണ്ട്. പക്ഷേ മികച്ച വേഷത്തിലൂടെ വേണം ബോളിവുഡിലേക്ക് ചുവട് വെയ്ക്കാന്‍ എന്നാണ് ആഗ്രഹം. അതിനുള്ള കാത്തിരിപ്പിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ചാണിക്യതന്ത്രമാണ് ഉണ്ണിയുടെ മലയാളത്തില്‍ ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. അഞ്ചു വേഷങ്ങളിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സ്ത്രീയായിട്ട് കരിയറിലാദ്യമായി ഉണ്ണി മുകുന്ദന്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നതും സിനിമയുടെ സവിശേഷതയാണ്

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment