തൃശൂരും പാലക്കാടും വാഹനാപകടം: അഞ്ചു പേര്‍ മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂരില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. ചാവക്കാട് അയിനിപ്പുള്ളിയില്‍ വെച്ച് കാറും ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. കോട്ടക്കല്‍ സ്വദേശികളായ അബ്ദുറഹ്മാന്‍, ഷാഫി എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അപകടം.

അപകടത്തില്‍ ഒരു കുട്ടിക്കും നാല് സ്ത്രീകള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊച്ചിയില്‍ നിന്ന് കോട്ടക്കലിലേക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

പാലക്കാട് പട്ടാമ്പിയില്‍ നടന്ന വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. നെല്ലായ സ്വദേശി സുഹറ, മകന്‍ അജ്മല്‍, പാലൂര്‍ സ്വദേശി സുല്‍ത്താന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം. ഇന്നു പുലര്‍ച്ചെ രണ്ടിനായിരിന്നു അപകടം.

pathram desk 1:
Related Post
Leave a Comment