ലിഫ്റ്റ് കൊടുത്തത് തീവ്രവാദിയ്ക്ക്!!! ഒടുവില്‍ ആയുധം കടത്തലിന് ഡോക്ടര്‍ കുടുങ്ങി, കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയത് എ.കെ 47 ഉം പിസ്റ്റളും

അനന്ത്നാഗ്: കാറില്‍ ആയുധങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ഡോക്ടര്‍ പിടിയില്‍. എന്നാല്‍ കാറില്‍ കയറിയ ‘തീവ്രവാദി’യാണ് ആയുധങ്ങളടങ്ങിയ ബാഗ് കാറിനുള്ളില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്ന് ഡോക്ടര്‍ പറഞ്ഞു. ഒരു വെടിമരുന്നറയുള്ള ഒരു പിസ്റ്റളും രണ്ട് വെടിമരുന്നറയുള്ള ഒരു എകെ 47 തോക്കുമാണ് കാറിനുള്ളില്‍ നിന്ന് പിടികൂടിയത്. മിര്‍ ബസാറില്‍ സുരക്ഷാസേനയുടെ പരിശോധനക്കിടെയാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.

ഐജാസ് റസൂലെന്ന ഡോക്ടറാണ് പിടിയിലായത്. ഐജാസിനെ ചോദ്യം ചെയ്തുവരികയാണ്. ഖനാബാല്‍ ചൗകില്‍ വെച്ച് ഒരാള്‍ കാറിന് ലിഫ്റ്റ് ചോദിക്കുകയും സമ്മതിച്ചപ്പോള്‍ കാറില്‍ കയറുകയുമായിരുന്നെന്ന് ഐജാസ് മൊഴി നല്‍കിയിട്ടുണ്ട്.

ഇയാളുടെ കൈയില്‍ ഒരു ബാഗുണ്ടായിരുന്നു. മിര്‍ ബസാറിലെ ചെക്ക്പോയിന്റിലെത്തിയപ്പോള്‍ ബാഗ് കാറില്‍ ഉപേക്ഷിച്ച് അയാള്‍ കടന്നുകളയുകയായിരുന്നു. ചെക്ക്പോയിന്റില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ ആയുധങ്ങളാണെന്ന് കണ്ടെത്തിയത്. ബാഗ് കാറില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് തീവ്രവാദിയാകാമെന്ന നിഗമനത്തിലാണ് സുരക്ഷാസേന.

pathram desk 1:
Related Post
Leave a Comment