ജിയോയേയും എയര്‍ടെല്ലിനേയും കടത്തിവെട്ടാന്‍ പുതിയ ഓഫറുമായി വോഡഫോണ്‍!!! 255 രൂപയ്ക്ക് ഒരു മാസത്തേക്ക് ദിവസേന 2 ജി.ബി ഓഫര്‍

ടെലികോം ഭീമന്‍മാരായ ജിയോയേയും എയര്‍ടെല്ലിനേയും കടത്തിവെട്ടാന്‍ അത്യാകര്‍ഷമായ പുതിയ റീച്ചാര്‍ജ്ജ് പാക്കുകളുമായി വോഡഫോണ്‍. 255 രൂപയ്ക്ക് 28 ദിവസത്തെ കാലാവധിയില്‍ ദിവസേന 2 ജി.ബിയാണ് വോഡഫോണ്‍ ഐ.പി.എല്‍ സീസണില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

2 ജി.ബി ഡാറ്റയ്ക്ക് പുറമെ ദിവസവും 100 എസ്.എം.എസും അണ്‍ലിമിറ്റഡ് കോളുകളുമാണ് വോഡഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. പരമാവധി ദിവസേന 250 മിനിറ്റും ആഴ്ചയില്‍ 1000 മിനിറ്റുമായാണ് കോള്‍ ഓഫര്‍ ക്രമപ്പെടുത്തിയിട്ടുള്ളത്.

കേരളം, കര്‍ണാടക, മുംബൈ, ഗുജറാത്ത്, ഗോവ തുടങ്ങിയ സ്ഥലത്തെ ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍ ലഭ്യമാകുക.

251 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പ്രഖ്യാപിച്ച് ജിയോ ആണ് ആദ്യം ഐ.പി.എല്ലില്‍ കളംപിടിച്ചത്. ക്രിക്കറ്റ് സീസണ്‍ പാക്ക് എന്ന് പേരിട്ടിരിക്കുന്ന പാക്കില്‍ 51 ദിവസത്തേക്ക് 102 ജി.ബിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് വഴി ഐ.പി.എല്‍ ലൈവ് സ്ട്രീമിംഗ് ഉപഭോക്താക്കള്‍ക്ക് സാധ്യമാകും.

എന്നാല്‍ ഹോട്ട്സ്റ്റാര്‍ മുഖേനയാണ് എയര്‍ടെല്‍ ഐ.പി.എല്‍ പ്രേക്ഷകരിലെത്തിക്കുക. ഇതോടൊപ്പം മത്സരത്തിന്റെ ഹൈലൈറ്റും ഹോട്ട് സ്റ്റാറില്‍ കാണാം.

മൊബൈല്‍ ഡാറ്റാ ഉപയോഗപ്പെടുത്തിയായിരിക്കും ഈ സേവനം. നേരത്തെ എയര്‍ടെല്‍ ടി.വി ‘ഓള്‍ ദി ലൈവ് ആക്ഷന്‍’ എന്ന പുതിയ വേര്‍ഷന്‍ രംഗത്തിറക്കിയിരുന്നു.

pathram desk 1:
Related Post
Leave a Comment