ഒടിയനില്‍ മോഹന്‍ലാലിന്റെ മുത്തച്ഛനായി എത്തുന്നത് ബോളിവുഡിലെ സൂപ്പര്‍താരം

മോഹന്‍ലാല്‍ നായകനായെത്തുന്നു ഒടിയന്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലയാളത്തില്‍ ഇത്രയധികം ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ഒരു പ്രോജക്ട് ഈ അടുത്തൊന്നും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടന്നിരികകുകയാണ്. ഒടിയന്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ സംഭവങ്ങളും വലിയ വാര്‍ത്തയാണ്. അതിശക്തമായ താരനിരയാണ് ഒടിയന്റെ ഏറ്റവും പ്രധാന ആകര്‍ഷണം. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിഖ്, നരേന്‍ തുടങ്ങിയവരുടെ ഇടയിലേയ്ക്ക് ഇതാ മറ്റൊരു അഭിനയപ്രതിഭ കൂടി. ബോളിവുഡ് താരം മനോജ് ജോഷിയാണ് ഒടിയനിലെ പുതിയ അതിഥി.
ചിത്രത്തില്‍ ഒടിയന്‍ മാണിക്കയ്‌ന്റെ മുത്തച്ഛനായാണ് മനോജ് ജോഷി എത്തുക. ഗുജറാത്തി നാടക നടനായ മനോജ് ജോഷി ബോളിവുഡിലെ മികച്ച അഭിനേതാവ് കൂടിയാണ്. സിനിമ കൂടാതെ ടെലിവിഷന്‍ പരമ്പരയിലൂടെയും അദ്ദേഹം പ്രേക്ഷകരുടെ ഇഷ്ടം നേടി.
സിനിമയുടെ അവസാന ഷെഡ്യൂള്‍ പാലക്കാട് പുരോഗമിക്കുകയാണ്. ശ്രീകുമാര്‍ മേനോന്‍ ആണ് സംവിധാനം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരി കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment