എന്നേക്കാള്‍ മികച്ച നടിയാണ് അമ്മ!!! പക്ഷെ ഡയലോഗ് മറക്കുമോ എന്ന് താന്‍ പേടിച്ചിരിന്നു

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ആലിയ ഭട്ട്. റാസി എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ഒരുങ്ങുകയാണ് ആലിയ ഇപ്പോള്‍. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചിത്രത്തില്‍ ആലിയയുടെ അമ്മ സോണി റസ്ദനും അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണ സമയത്ത് അമ്മ ഡയലോഗുകള്‍ മറന്നുപോകുമോ എന്ന് താന്‍ പേടിച്ചുവെന്ന് ആലിയ പറഞ്ഞു.

”അമ്മയുടെ സീനുകള്‍ എല്ലാം നല്ല രീതിയില്‍ തന്നെ ചെയ്തു. എന്നെക്കാള്‍ മികച്ച നടിയാണ് അമ്മ. കശ്മീരിലെ ഷൂട്ടിങ് സമയം അമ്മയോടൊപ്പം അടിച്ചുപൊളിച്ചു”. ആലിയ ഭട്ട് പറഞ്ഞു.

രാജ്യത്തിന്റെ ചാരയായി പ്രവര്‍ത്തിക്കാന്‍ പാകിസ്താന്‍ ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുന്ന കശ്മീര്‍ പെണ്‍കുട്ടിയായാണ് ആലിയ റാസിയില്‍ എത്തുന്നത്.

ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉഡ്താ പഞ്ചാബിന് ശേഷം ആലിയ ചെയ്യുന്ന മികച്ച കഥാപാത്രമായിരിക്കുമിതെന്ന് ആരാധകര്‍ പറയുന്നു.മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹരീന്ദര്‍ സിംഗ് സിക്കയുടെ പുസ്തകമായ സെഹ്മത്തിന്റെ ദൃശ്യാവിഷ്‌കാരമാണ്.

pathram desk 1:
Related Post
Leave a Comment