വാഷിംഗ്ടണ്‍: കത്വ, ഉന്നാവോ ബലാത്സംഗക്കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഐ.എം.എഫ് അധ്യക്ഷ ക്രിസ്റ്റീന ലാഗാര്‍ഡ്. മോദി രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ജാഗ്രത കാണിക്കണമെന്ന് ക്രിസ്റ്റീന അഭിപ്രായപ്പെട്ടു.
‘എന്താണ് ഇന്ത്യയില്‍ നടക്കുന്നത്. മോദി അടക്കമുള്ള ഇന്ത്യയിലെ ഭരണാധികാരികള്‍ സ്ത്രീകളുടെ സുരക്ഷയില്‍ കുറച്ച് കൂടി ശ്രദ്ധ പുലര്‍ത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.’
അന്താരാഷ്ട്ര ധനകാര്യ സംഘടനകളുടെ യോഗത്തിനുശേഷം വാഷിംഗ്ടണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു ക്രിസ്റ്റീനയുടെ പ്രതികരണം. എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഐ.എം.എഫിന്റേതല്ലെന്നും അവര്‍ വ്യക്തമാക്കി.
നാലുമാസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ഐ.എം.എഫ് അധ്യക്ഷ രാജ്യത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് മോദിയെ ഉപദേശിക്കുന്നത്. നേരത്തെ ജനുവരിയില്‍ നടന്ന ലോക ഇക്കണോമിക് ഫോറത്തിനിടെ മോദി പ്രസംഗത്തിനിടെ രാജ്യത്തെ സ്ത്രീകളെക്കുറിച്ച് പരാമര്‍ശിക്കാത്തതിനെ ക്രിസ്റ്റീന ചൂണ്ടിക്കാണിച്ചിരുന്നു.
Leave a Comment