വീണ്ടും കണ്ണില്ലാത്ത ക്രൂരത; പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കല്ലു കൊണ്ടിടിച്ചു കൊന്നു!!!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കല്ലു കൊണ്ടിടിച്ചു കൊന്നു. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലാണ് മനുഷ്യ മനസാക്ഷിയ്ക്ക് നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. ഛത്തീസ്ഗഡിലെ കബിര്‍ധാമില്‍ വിവാഹ ചടങ്ങിനെത്തിയ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരിന്നു.

സംഭവുമായി ബന്ധപ്പെട്ട് കബിര്‍ധാം ജില്ലയിലെ റെഹോത്വ സ്വദേശിയും പെണ്‍കുട്ടിയുടെ സുഹൃത്തുമായ ഇരുപത്തിയഞ്ചുകാരന്‍ ഉത്തം സാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയും സാഹുവും ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. പെണ്‍കുട്ടിയെ വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം തലയില്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് മൃതദേഹം വരണ്ട നദിയുടെ തീരത്ത് ഉപേക്ഷിച്ചു. വ്യാഴാഴ്ച രാവിലെയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

pathram desk 1:
Related Post
Leave a Comment