അപ്രഖ്യാപിത ഹര്‍ത്താലിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; സംഭവത്തില്‍ 30 ദിവസത്തിനകം ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കണം

തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപക അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മലബാറില്‍ മാത്രം ഇതുവരെ അറസ്റ്റിലായത് 900ത്തില്‍ അധികം പേരാണ്. കൊടുവള്ളിയില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ മതസ്പര്‍ധ വളര്‍ത്തിയതിന് കേസെടുത്തിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചതിന് 153(എ) ചുമത്തിയിരുന്നു.

സോഷ്യല്‍മീഡിയ ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമം നടന്നിരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഹൈടെക് സെല്ലിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത വാട്‌സാപ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുടെ വിവരങ്ങള്‍ സെബല്‍സെല്‍ ശേഖരിച്ചു. ഇവര്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കും. ഫോണ്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കും.

pathram desk 1:
Related Post
Leave a Comment