എങ്ക വീട്ടു മാപ്പിളൈയ്‌ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് ഷോയില്‍ നിന്ന് പുറത്തായ അബര്‍നദി

എങ്ക വീട്ടു മാപ്പിളൈയ്‌ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് ഷോയില്‍ നിന്ന് പുറത്തായ അബര്‍നദി. നടന്‍ ആര്യയുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സംഘടിപ്പിച്ച എങ്ക വീട്ടു മാപ്പിളൈയില്‍ വിജയസാധ്യത കല്‍പിക്കപ്പെട്ടയാളായിരുന്നു കുംഭകോണം സ്വദേശി അബര്‍നദി. മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതും അബര്‍നദിക്കായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അബര്‍നദി ആര്‍മി വരെ തുടങ്ങിയിരുന്നു. അവസാന ഘട്ടത്തിലാണ് അബര്‍നദി പുറത്തായത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ ആരാധകരെ ആശ്വസിപ്പിച്ചുകൊണ്ട് നേരിട്ട് രംഗത്തുവന്നിരിക്കുകയാണ് അബര്‍നദി.

തനിക്ക് ആരാധകരോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും ഷോ അവസാനിച്ചാല്‍ ഉടനെ തന്നെ ലൈവായി വന്ന് കാര്യങ്ങള്‍ പറയുമെന്നും അബര്‍നദി പറഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ പല കഥകളും കേള്‍ക്കുന്നുണ്ടാവും. അതൊന്നും വിശ്വസിക്കരുത്. എല്ലാം ഞാന്‍ തന്നെ പറയാം. അല്‍പം കാത്തിരിക്കൂ. ഷോയില്‍ മനസ്സില്‍ തൊട്ടാണ് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞത്. അതൊന്നും എഴുതി പഠിച്ച് പറയുകയായിരുന്നില്ല-യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അബര്‍നദി പറഞ്ഞു.

‘നിറയെ ആരാധകരായി, കുറേ ഫാന്‍സ് പേജുകളും ആര്‍മിയുമൊക്കെയായി. അതിലൊക്കെ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്താണ് പറയേണ്ടതെന്ന് അറിയാത്ത അവസ്ഥയിലാണ് ഞാന്‍. ഷോയുമായി ബന്ധപ്പെട്ട് ചില നിയമങ്ങളും നിബന്ധനകളുമൊക്കെയുണ്ട്. അതുകൊണ്ട് എനിക്ക് വീഡിയോകളൊന്നും അപ്ലോഡ് ചെയ്യാനാവില്ല. എനിക്ക് നിങ്ങളോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എന്നാല്‍, അതിന് കുറച്ച് സമയമെടുക്കും. ദയവു ചെയ്ത് നിങ്ങള്‍ ഫൈനല്‍ വരെ കാത്തിരിക്കണം.

ഞാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. കൂടുതല്‍ കരുത്തയാണ്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം വരുന്ന അഭിപ്രായപ്രകടനങ്ങളും ആശംസകളുമെല്ലാം ഞാന്‍ കാണുന്നുണ്ട്. എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. ഇതിനൊക്കെ ഞാന്‍ ലൈവായി തന്നെ വന്ന് മറുപടി നല്‍കാം. എല്ലാറ്റിനും ഒരു കാരണമുണ്ട്. സത്യസന്ധമായാണ് ഞാന്‍ എല്ലാം പറഞ്ഞതും ചെയ്തതും. അതിന് ഒരു സ്‌ക്രിപ്റ്റില്ലായിരുന്നു. മനസ്സില്‍ തോന്നിയ കാര്യം മാത്രമാണ് ഞാന്‍ അവിടെ പറഞ്ഞത്. ഇതിനെക്കുറിച്ച് നിങ്ങള്‍ പലതും കേള്‍ക്കുന്നുണ്ടാകും. അതൊന്നും വിശ്വസിക്കരുത്. ഞാന്‍ നേരിട്ട് തന്നെ വന്ന് നിങ്ങളോട് കാര്യങ്ങള്‍ പറയുന്നുണ്ട്. അതിനുവേണ്ടി അല്‍പം കാത്തിരിക്കൂ. ഷോയില്‍ എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു’-അബര്‍നദി പറഞ്ഞു.

ഫാഷന്‍ ഡിസൈനറായ അബര്‍നദി ഏപ്രില്‍ പത്തിന് നടന്ന റൗണ്ടിലാണ് ഷോയില്‍ നിന്ന് പുറത്തായത്. അബര്‍നദിയുടെ വീട്ടില്‍ ചെന്നുള്ള ആര്യയുടെ പെണ്ണുകാണലെല്ലാം വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment